/indian-express-malayalam/media/media_files/2026/01/05/trump-2026-01-05-16-40-00.jpg)
ഡൊണാൾഡ് ട്രംപ്
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും നാറ്റോയും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്താനിരുന്ന അധിക ഇറക്കുമതി തീരുവകൾ പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഗ്രീൻലാൻഡിന്റെയും ആർട്ടിക് മേഖലയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ഭാവി കരാറിനായുള്ള ചട്ടക്കൂടിന് രൂപം നൽകിയതായി ട്രംപ് അറിയിച്ചു.
Also Read:ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ സ്വാഭാവിക ഭാഗമല്ല; ട്രംപിന്റെ നീക്കങ്ങൾക്കിടെ പ്രതികരണവുമായി റഷ്യ
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:ഗ്രീൻലാൻഡിന് പിന്നാലെ ഡീഗോ ഗാർഷ്യയിലും കണ്ണ് വെച്ച് ട്രംപ്
സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള ആർട്ടിക് മേഖലയുടെ കാര്യത്തിൽ ഒരു ഭാവി കരാറിനുള്ള ചട്ടക്കൂട് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഈ പരിഹാരം അമേരിക്കയ്ക്കും എല്ലാ നാറ്റോ രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകും. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരാനിരുന്ന തീരുവകൾ തൽക്കാലം നടപ്പിലാക്കില്ല-ട്രംപ് വ്യക്തമാക്കി.
ഗ്രീൻലാൻഡിനെ വിട്ടുനൽകാനുള്ള ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള ഭീഷണി. ഇത് പിന്നീട് 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ ധാരണയോടെ ഈ വ്യാപാര യുദ്ധഭീഷണി ഒഴിവായിരിക്കുകയാണ്.
നേരത്തെ ഗ്രീൻലാൻഡിനെ വെറുമൊരു ഐസ് കഷണം എന്ന് വിശേഷിപ്പിച്ചിരുന്ന ട്രംപ്, ലോക സുരക്ഷയ്ക്കായി ഇതിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ആവശ്യമാണെന്ന നിലപാടിലായിരുന്നു. സൈനിക ബലം ഉപയോഗിച്ച് ഗ്രീൻലാൻഡ് പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം ദാവോസിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഈ പുതിയ നീക്കം നാറ്റോ സഖ്യകക്ഷികൾക്കിടയിലുണ്ടായിരുന്ന പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More: ഫ്രാൻസിന്റെ ജി-7 ക്ഷണം തള്ളി ട്രംപ്; മക്രോണിന് രാഷ്ട്രീയ ആയുസ്സില്ലെന്നും വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us