ന്യൂഡൽഹി: സഹോദരിയുടെ ചികിൽസയ്ക്കായി ഇന്ത്യയിലേക്ക് വരാൻ അടിയന്തര മെഡിക്കൽ വിസ അനുവദിക്കണമെന്ന പാക് യുവാവിന്റെ അഭ്യർഥന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഹൃദയത്തിലാണ് തൊട്ടത്. യുവാവിന്റെ അഭ്യർഥനയ്ക്ക് പിന്നാലെ മന്ത്രി മെഡിക്കൽ വിസ അനുവദിച്ചു.

അടിയന്തര ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ തന്റെ സഹോദരിക്ക് മെഡിക്കല്‍ വിസ അനുവദിക്കണമെന്നാണ് ഷാസെയ്ബ് ഇഖ്ബാല്‍ എന്ന പാക് യുവാവ് സുഷമയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ‘ദൈവം കഴിഞ്ഞാൽ ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലാണ്. ദയവ് ചെയ്ത് മെഡിക്കൽ വിസ അനുവദിക്കൂ’ ഇതായിരുന്നു ഷാസെയ്ബിന്റെ ട്വീറ്റ്. ‘ഇന്ത്യ നിങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കില്ല. ഉടന്‍ വിസ അനുവദിക്കു’മെന്നായിരുന്നു ഷാസെയ്ബിന്റെ ട്വീറ്റിന് സുഷമാ സ്വരാജ് നൽകിയ മറുപടി.

മനുഷ്യത്വപരമായ കാര്യങ്ങളെ പോലും ഇന്ത്യ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പാക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെയാണ് പാക്ക് യുവതിക്ക് മെഡിക്കൽ വിസ അനുവദിച്ചു കൊണ്ടുളള സുഷമ സ്വരാജിന്റെ നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ