ലഖ്നൗ: ഉത്തര്‍പ്രദേശിലെ തിരക്കേറിയ റെയില്‍വേസ്റ്റേഷനുകളിലൊന്നായ മുഗള്‍സരായ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രംഗത്ത്. ആര്‍എസ്എസ് സൈദ്ധാന്തികനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേരാണ് സർക്കാർ സ്റ്റേഷന് നിർദ്ദേശിക്കുന്നത്.

നേരത്തെ ആഗ്ര എയര്‍പോര്‍ട്ടിന്റെ പേര് ഉപാധ്യായ് എന്ന് യോഗി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ സ്റ്റേഷന്റെ പേരും ആർഎസ്എസ് നേതാവിന്റെ പേരിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

സ്റ്റേഷന്റെ പേര് മാറ്റാൻ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് അപേക്ഷ നൽകുമെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് അയക്കുന്നതിന് അനുമതി നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook