ഹൈദരാബാദ്: ഒരിക്കലും പിന്മാറരുതെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍, ഹൈദാരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദീന്‍ ആ ഉപദേശം ഉള്ളില്‍ തട്ടി തന്നെ പറയാനാകും. അദ്ദേഹം, 34-ാമത്തെ തവണ ശ്രമിച്ചശേഷം പത്താം ക്ലാസ് പാസായി. 51 വയസ്സുള്ള മുഹമ്മദ് ഇത് തന്റെ അവസാന ശ്രമം ആണെന്ന് ഉറപ്പിച്ചാണ് പരീക്ഷയ്ക്ക അദ്ദേഹം അപേക്ഷിച്ചത്. ഫലം വന്നപ്പോള്‍ അദ്ദേഹം ജയിച്ചു.
എന്നാല്‍, തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം കോവിഡിന് നല്കുന്നു. തെലങ്കാന ബോര്‍ഡ് എസ് എസ് സി പരീക്ഷ റദ്ദാക്കുകയും എല്ലാവരേയും വിജയിപ്പിക്കാനും തീരുമാനിച്ചു.
1987-ലാണ് മുഹമ്മദ് നൂറുദ്ദീന്‍ ആദ്യമായി പരീക്ഷ എഴുതിയത്. പക്ഷേ, ഇംഗ്ലീഷില്‍ പരാജയപ്പെട്ടു. ഇംഗ്ലീഷ് മനസ്സിലാക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും കുടുംബ സാഹചര്യം ട്യൂഷന് പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ കുടുംബാംഗങ്ങളുടെ സഹായം സ്വീകരിച്ചിരുന്നുവെങ്കിലും ജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് ഒരിക്കലും ലഭിച്ചില്ല. എപ്പോഴും എനിക്ക് 30-ല്‍ താഴെ മാര്‍ക്കാണ് ലഭിച്ചിരുന്നത്, അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്.കോമിനോട് പറഞ്ഞു.
കണക്കും ഉര്‍ദുവുമടക്കം മറ്റു എല്ലാ വിഷയങ്ങളിലും 40 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ, ഈ 51 വയസ്സുകാരന് ശ്രമിക്കുന്നത് ഒരിക്കലും അവസാനിപ്പിച്ചില്ല. ഒടുവില്‍ അദ്ദേഹം പരിശ്രമം അവസാനിപ്പിക്കാമെന്ന് കരുതിയപ്പോള്‍ വിജയം തേടിയെത്തി.
ഇതെന്റെ അവസാനത്തെ ശ്രമം എന്ന് കരുതിയാണ് അപേക്ഷിച്ചത്, അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഒഴിവാക്കാനും ഞാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പക്ഷേ, അത് നിയമ വിരുദ്ധമായിരുന്നു. അതിനാല്‍, ഞാന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചു. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുസരിച്ച് ഞാന്‍ ജയിച്ചുവോയെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: After 33 failed attempts, 51-year-old clears Class 10 exam; thanks ‘Coronavirus’