scorecardresearch

അഭിനന്ദന്‍ തമിഴ്‌നാട്ടുകാരനായതില്‍ രാജ്യം അഭിമാനിക്കുന്നു; തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി

ഭീകരര്‍ ഉണ്ടാക്കിയ നഷ്ടത്തിന് പലിശ സഹിതം തിരികെ കൊടുക്കുന്ന പുതിയ ഇന്ത്യയാണ് ഇതെന്നും മോദി

ഭീകരര്‍ ഉണ്ടാക്കിയ നഷ്ടത്തിന് പലിശ സഹിതം തിരികെ കൊടുക്കുന്ന പുതിയ ഇന്ത്യയാണ് ഇതെന്നും മോദി

author-image
WebDesk
New Update
അഭിനന്ദന്‍ തമിഴ്‌നാട്ടുകാരനായതില്‍ രാജ്യം അഭിമാനിക്കുന്നു; തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി

ചെന്നൈ: പാക്കിസ്ഥാന്റെ പിടിയിലായി തിരികെ വരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തമിഴ്നാട്ടുകാരനാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പണ്ടത്തെ പോല ഇന്ത്യ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'2004 മുതല്‍ 2014 വരെ ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങളുണ്ടായി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് രാജ്യം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മുംബൈ ആക്രമണത്തില്‍ യാതൊരു നടപടിയും എടുത്തില്ല. ഉറി ഭീകരാക്രമണം നടന്നപ്പോള്‍ നമ്മുടെ ധീരരായ സൈനികര്‍ എന്താണ് ചെയ്തതെന്ന് കണ്ടു. പുല്‍വാമയ്ക്ക് ശേഷവും എന്താണ് ചെയ്തതെന്ന് കണ്ടു. നമ്മുടെ രാജ്യത്തെ സേവിക്കുന്ന ഓരോരുത്തരേയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. അവരുടെ ജാഗ്രതയാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നത്,' മോദി പറഞ്ഞു.

'ഇത് പുതിയ ഇന്ത്യയാണ്. ഭീകരര്‍ ഉണ്ടാക്കിയ നഷ്ടത്തിന് പലിശ സഹിതം തിരികെ കൊടുക്കുന്ന പുതിയ ഇന്ത്യയാണ് ഇത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം വ്യോമസേന മിന്നലാക്രമണം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ അത് തടഞ്ഞു. സേനയ്ക്ക് എന്തും ചെയ്യാനുളള പൂര്‍ണ സ്വാതന്ത്ര്യം ഇന്ന് നല്‍കുന്നുണ്ട്,' മോദി കൂട്ടിച്ചേര്‍ത്തു.

Narendra Modi Pakistan Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: