ഉഭയകക്ഷി ചർച്ച റദ്ദാക്കിയ അമേരിക്കൻ നടപടി; നിർമ്മല സീതാരാമനുളള ക്ഷണം ഇന്ത്യ നിരസിച്ചു

നേരത്തെ ഉഭയകക്ഷി ചർച്ച മാറ്റിവച്ചുകൊണ്ട് അമേരിക്ക തീരുമാനം കൈക്കൊണ്ടിരുന്നു

Congress Plenary session, Rahul Gandhi, Amit Shah criminal case, Rahul Gandhi national herald case, Congress, Nirmala Sitharaman, Congress-BJP, Indian Express
Defence Minister Nirmala Sitharaman during felicitation function on ODF Certification of Cantonment Boards of Western Command at St Mary's Convent School in Kasauli (Himachal Pradesh) on Saturday, September 16 2017. Express photo by Jaipal Singh

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ച മാറ്റിവച്ച സാഹചര്യത്തിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനുളള ക്ഷണം ഇന്ത്യ നിരസിച്ചു. ജൂലൈ ആദ്യവാരമായിരുന്നു ഇന്ത്യൻ പ്രതിരോധ മന്ത്രി അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്.

നേരത്തെ ഉഭയകക്ഷി ചർച്ച മാറ്റിവച്ച സാഹചര്യത്തിൽ ആ അജണ്ട ചർച്ച ചെയ്യാനാകില്ലെന്ന് കണ്ടാണ് ഈ തീരുമാനം. ഈ ചർച്ച കഴിഞ്ഞാൽ ജൂലൈ ആറിന് കേന്ദ്ര പ്രതിരോധ മന്ത്രി അമേരിക്കയിലെത്തി ഇതോടനുബന്ധിച്ച പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നായിരുന്നു യഥാർത്ഥത്തിൽ തീരുമാനിച്ചിരുന്നത്.

പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഉഭയകക്ഷി ചർച്ച നടത്താൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുളള ഫോൺ സംഭാഷണത്തിലാണ് തീരുമാനിച്ചത്.

എന്നാൽ തങ്ങളുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി പോംപിയോയ്ക്ക് ഏറെ അത്യാവശ്യമായി മറ്റൊരു യാത്ര നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായുളള ഉഭയകക്ഷി ചർച്ച മാറ്റിവച്ചതെന്നാണ് ഇത് സംബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസിന് അമേരിക്കൻ പ്രതിനിധികളിൽ നിന്ന് ലഭിച്ച വിവരം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: After 22 delay india declines us offer to host nirmala sitharaman

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com