scorecardresearch

ബ്രിജ് ഭൂഷണെതിരെയുള്ള പരാതി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരോപണങ്ങള്‍ പിന്‍വലിച്ചു

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷനെതിരെയുള്ള പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നത്

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷനെതിരെയുള്ള പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നത്

author-image
WebDesk
New Update
Brij Bhushan | Sexual Abuse | Wrestlers

ബ്രിജ് ഭൂഷൺ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി ലോക്‌സഭാ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമവും വേട്ടയാടലും ആരോപിച്ചുള്ള ഗുസ്തി താരങ്ങളുടെ ആരോപണങ്ങളില്‍ രണ്ട് മൊഴികള്‍ക്ക് ശേഷം (ഒന്ന് പൊലീസിനും മറ്റൊന്ന് മജിസ്ട്രേറ്റിനും മുമ്പാകെ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരോപണങ്ങള്‍ പിന്‍വലിച്ചു.

Advertisment

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം പതിനേഴുകാരി മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മൊഴി കോടതിക്ക് മുമ്പാകെയുള്ള തെളിവായി കണക്കാക്കപ്പെടുന്നു. ഈ പ്രസ്താവന അര്‍ത്ഥമാക്കുന്നത്, കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും 164 പ്രകാരം ഏത് പ്രസ്താവനയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിചാരണ തീരുമാനിക്കുമെന്നുമാണ്. അതേസമയം ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് പ്രതികരിച്ചില്ല.

ഡല്‍ഹി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ''അവള്‍ 'പൂര്‍ണ്ണമായി അസ്വസ്ഥയായിരുന്നു, ഇനി സമാധാനമായിരിക്കാന്‍ കഴിയില്ല .പ്രതിയുടെ ലൈംഗിക പീഡനം അവളെ വേട്ടയാടുന്നു'. സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷനെതിരെയുള്ള പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നത്.

മെയ് 10 ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ ബ്രിജ് ഭൂഷനെതിരായ ലൈംഗിക പീഡന പരാതികള്‍ വിശദമായി വിവരിച്ചു. എഫ്ഐആര്‍ പ്രകാരം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ കര്‍ശനമായി സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിലെ സെക്ഷന്‍ 10, ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നിവ പ്രകാരമാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തന്റെ ആരോപണങ്ങള്‍ പിന്‍വലിച്ചതില്‍ മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ പ്രതികരിച്ചു. 'ഞാന്‍ അത്ഭുതപ്പെടുന്നില്ല,ഇത്തരം കേസുകളില്‍ അറസ്റ്റ് വൈകുന്നത് പരാതിക്കാരനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത്തരം പോരാട്ടങ്ങള്‍ ദീര്‍ഘവും വേദനാജനകവുമാണ്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ പുറത്തുവരുമ്പോള്‍ അവര്‍ തങ്ങളുടെ ജീവിതവും കരിയറും അപകടത്തിലാക്കുന്നു, '' അവര്‍ പറഞ്ഞു.

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: