ഷില്ലോങ്: മേഘാലയിൽ പൂർണമായും അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും നിലനിന്നിരുന്ന അഫ്‌സ്പാ (പ്രത്യേക സൈനികാധികാര നിയമം 1958) പിൻവലിച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ദീർഘകാലമായി നടപ്പാക്കിയിരുന്നു പ്രത്യേക സൈനികാധികാര നിയമം ഏറെക്കാലമായി ഒട്ടേറെ വിവാദങ്ങളും പ്രക്ഷോഭങ്ങൾക്കും വഴിയൊരുക്കിയിട്ടുളളതായിരുന്നു. മണിപ്പൂരിൽ ഈ നിയമത്തിനെതിരെ സുദീർഘമായ പോരാട്ടമായിരുന്നു പതിനഞ്ച് വർഷത്തിലേറെ നിരാഹരമനുഷ്ഠിച്ച ഇറോം ശർമ്മിളയുടെ പോരാട്ടം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2017 സെപ്തംബർവരെ നാൽപത് ശതമാനം ജനങ്ങളെയാണ് മേഘലായയിൽ അഫ്‌സ്‌പാ നിയമത്തിന് കീഴിലായിരുന്നു. സംസ്ഥാന സർക്കാരുമായുളള ചർച്ചയ്ക്കു ശേഷമാണ് ഈ നിയമം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
മേഘലായത്തിൽ അഫ്‌സ്‌പാ പിൻവലിക്കുകയും അരുണാചൽ പ്രദേശിൽ എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഈ നിയമം ഒഴിവാക്കുകയും ചെയ്തതു. അരുണാലചലിലെ പതിനാറ് പൊലീസ് സ്റ്റേഷനുകളാണ് അഫ്‌സ്‌പായുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ആ നിയമം പിൻവലിച്ചത്. ഇതിന് പിന്നാലെ മറ്റ് ചില ഇളവുകളും ഈ വിജ്ഞാപനത്തിലുണ്ട്.
മണിപ്പൂർ, മിസോറം, നാഗലാൻണ്ട് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന് വിദേശ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ “കൺട്രീസ് ഓഫ് കൺസേൺ” എന്ന വിഭാഗത്തിൽ പെടുന്ന രാജ്യങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തിൽ നിലവിലുളള നിയന്ത്രണങ്ങൾ തുടരും. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നവ.
ഈ നിയമത്തിന്റെ പരിധിയിൽ അസ്വസ്ഥ പ്രദേശങ്ങൾ എന്ന് നിശ്ചയിക്കപ്പെട്ടയിടങ്ങളിൽ സൈന്യത്തിന് പൗരന്മാരെ അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും സ്വയരക്ഷയ്ക്കായി സൈനികാക്രമണം നടത്താനും അനുമതി നൽകിയിരുന്നു.
ഈ മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനുളളിൽ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 63 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അവകാശപ്പെടുന്നു. ഈ മേഖലയിൽ 2017 ൽ തദ്ദേശീയരുടെ മണരത്തിൽ അളവിലും 83 ശതമാനം കുറവുണ്ടായി. സൈനികർക്കുണ്ടാകുന്ന അത്യാഹിതങ്ങളിലും 43 ശതമാനം കുറവുണ്ടായി. കലാപവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന സംഭവങ്ങളിൽ 2017ൽ 85 ശതമാനം കുറവുണ്ടായതായെന്നും ഇതിലെല്ലാമുപരി സൈനികർ നേരിടുന്ന അത്യാഹിത നിരക്കിൽ 1997 നെ അപേക്ഷിച്ച് 96 ശതമാനം കുറവുണ്ടായതായും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവയനിൽ പറയുന്നു.
ഈ നിയമവുമായി ബന്ധപ്പെട്ട നടപടികൾ ഈ പ്രദേശങ്ങളിൽ മാത്രമല്ല, രാജ്യത്തും വിദേശത്തും ശക്തമായ എതിർപ്പുകൾ ഉയർത്തിയിരുന്നു. മണിക് സർക്കാരിന്റെ കാലത്ത് കഴിഞ്ഞ വർഷം ത്രിപുരയിൽ അഫ്‌സ്‌പാ പിൻവലിച്ചിരുന്നു.