scorecardresearch

മണിപ്പൂരിലെ മലയോര മേഖലകളില്‍ അഫ്സ്പ നീട്ടി; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ താഴ്വര ജില്ലകളിലെ 19 പൊലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ളടത്താണ് നിയമം ബാധകമാകുക

സംസ്ഥാനത്തെ താഴ്വര ജില്ലകളിലെ 19 പൊലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ളടത്താണ് നിയമം ബാധകമാകുക

author-image
WebDesk
New Update
Manipur|India

മണിപ്പൂരിലെ മലയോര മേഖലകളില്‍ അഫ്സ്പ നീട്ടി; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

ഗുവാഹത്തി: മണിപ്പൂരിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്തെ താഴ്വര ജില്ലകളിലെ 19 പൊലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ളടത്താണ് നിയമം ബാധകമാകുക. സംഘര്‍ഷ സാധ്യത മേഖലകളില്‍ സംസ്ഥാനത്ത് തല്‍സ്ഥിതി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. വിജ്ഞാപനം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) അഫ്‌സ്പ ഇടയ്ക്കിടെ നീട്ടാം.

Advertisment

''സഹോദരി സുരക്ഷാ ഏജന്‍സികള്‍ ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ പ്രദേശത്ത് വിശദമായ വിലയിരുത്തല്‍ നടത്തുന്നത് ഉചിതമല്ല' , വിശദമായ വിലയിരുത്തലില്ലാതെ ഇത്തരമൊരു സെന്‍സിറ്റീവ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഉചിതമല്ല, ക്രമസമാധാനത്തിന് വെല്ലുവിളിയാകുന്ന പ്രദേശങ്ങളില്‍ സ്ഥിതി അവലോകനം ചെയ്യുന്നത് ഉചിതമല്ല'' മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

1980 മുതല്‍ മണിപ്പൂരിന് അഫ്സ്പ നടപ്പാക്കിയിട്ടുണ്ട്. ആ വര്‍ഷം ആദ്യം 32 കാരിയായ തങ്ജം മനോരമ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2004 ല്‍ ഇംഫാലിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഇത് പിന്‍വലിക്കപ്പെട്ടു. 2022 മുതല്‍, 'ഡിസ്റ്റര്‍ബ്ഡ്' എന്ന് വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങള്‍ ക്രമാനുഗതമായി കുറയ്ക്കുകയും 2023 ഏപ്രില്‍ 1 മുതല്‍, 19 പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിന്ന് അഫ്സ്പ പിന്‍വലിക്കുകയും ചെയ്തു, ഇവയെല്ലാം സംസ്ഥാനത്തെ മെയ്ദി ആധിപത്യമുള്ള താഴ്വരയിലാണ്.

Advertisment

അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും അഫ്‌സ്പ നീട്ടിയിരുന്നു. ആറു മാസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് അഫ്‌സ്പ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അരുണാചല്‍ പ്രദേശിലെ തിരപ്, ചാംഗ്ലാങ്, ലോംഗ്ഡിങ് ജില്ലകളിലുമാണ് പുതിയ വിജ്ഞാപന പ്രകാരം അഫ്‌സ്പ നീട്ടിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് അവസാനമായി അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും അഫ്‌സ്പ നിയമം ആറു മാസത്തേക്ക് നീട്ടിയത്.

Manipur India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: