രാജസ്ഥാനിലെ ജയ്‌പൂരിനടുത്തെ  രാജ് സമൻദിൽ തൊഴിലാളിയായ മുഹമ്മദ് അഫ്റസൂലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്‌ലാം വിരുദ്ധ പ്രചാരണം നടത്തുകയും ലവ് ജിഹാദ് എന്ന ആരോപണം ഉന്നയിക്കുകയും ചെയ്തത് യഥാർത്ഥ സംഭവത്തിൽ നിന്നും കേസ് വഴിമാറ്റി വിടാനെന്ന് കുറ്റപത്രം. മുഹമ്മദ് അഫ്റസൂലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശംഭുലാൽ റെഗാർ ബോധപൂർവ്വം നടത്തിയ ശ്രമമെന്നും കുറ്റപത്രം പറയുന്നു. ശംഭുലാലിന് “ഹിന്ദു സഹോദരി” എന്ന വിശേഷിപ്പിച്ച സ്ത്രീയുമായുളള ബന്ധമാണ് ഈ കേസിന് ആധാരമായതെന്നാണ് പൊലീസിന്രെ കണ്ടെത്തൽ

ഈ കേസിൽ ശംഭുലാൽ പറയുന്ന സ്ത്രീ ബംഗാളിൽ നിന്നുളള  തൊഴിലാളിയായ ബല്ലു ഷെയ്ഖുമായി തുടരുന്ന  ബന്ധമാണ് പ്രകോപനമായി പൊലീസ് ആരോപിക്കുന്നത്. 2010ൽ ബല്ലു ഷെയ്ഖിനൊപ്പം  ഈ സ്ത്രീ ഒളിച്ചോടിയിരുന്നു. ശംഭുലാലിൽ നിന്നും കണ്ടെടുത്ത ശംഭുലാലിന്രെ ഡയറിയിൽ വിദ്വേഷകരമായ പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇങ്ങനെ മുൻകൂട്ടി തയ്യാറാക്കിയവയാണ്  വീഡിയോയിൽ ഉളളതെന്നും  കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ പരാമർശിക്കുന്ന സ്ത്രീയെ കുറിച്ച് കുറ്റപത്രത്തിൽ പറയുന്നതിങ്ങനെയാണ്: ഈ സ്ത്രീക്ക് വായ്പ ലഭിക്കുന്നതിനായി ബാങ്ക് മാനേജരുടെ വസതിയിൽ അവരെ ശംഭുലാൽ കൊണ്ടു പോവുകയും വായ്പ കിട്ടുന്നതിനായി ബാങ്ക് മാനേജരെ സന്തോഷിപ്പിക്കണമെന്നും ഈ സ്ത്രീയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവിടെ നിന്നും രക്ഷപ്പെട്ട സ്ത്രീ പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട് ശംഭുലാലുമായി കലഹിക്കുകയും ചെയ്തു.

ശംഭുലാലും സ്ത്രീയും സുഹൃത്തുക്കളാണെന്നും അവരുടെ വസതിയിൽ പ്രതി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അവർ തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

Screengrabs of the gruesome murder by Shambhu Lal Regar of Mohammed Afrazul

ക്രൂരമായ കൊലപാതകത്തിൻെറ വിഡിയോ ദൃശ്യങ്ങളിൽ നിന്ന്

ഇതേ സമയം, സ്ത്രീക്ക് ബല്ലു ഷെയ്ഖുമായി ബന്ധം ഉണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട  അഫ്റസൂലിന്രെ ഗ്രാമമായ സെയ്ദേപൂരിൽ നിന്നുളയാളാണ് ഷെയ്ഖ് . ഇത് ശംഭുലാലിനെ പ്രകോപിതനാക്കി.  ഇതിനിടെ  ഹിന്ദു, മുസ്‌ലിം മൗലികവാദികളുടെ വിഡീയോകൾ ശംഭുലാൽ കാണാൻ ആരംഭിച്ചു.

ഈ വീഡിയോകളിൽ നിന്നും ശഭുലാൽ ലവ് ജിഹാദ്, സെക്ഷൻ 370, ഇസ്‌ലാമിക് ജിഹാദ്, മുസ്‌ലിം ജനസംഖ്യാ വർധന, രാം മന്ദിർ, ‘പദ്‌മാവതി’, ‘പികെ’ എന്നീ സിനിമകൾ, ഹിന്ദു മതത്തിലെ ജാതി, സംവരണം എന്നീ വിഷയങ്ങളിൽ വിവരം ശേഖരിച്ചു. കൊലപാതകത്തിന് മുമ്പ് ശംഭുലാൽ സാമുദായികവും മതപരവുമായ വിഷയങ്ങളെ കുറിച്ചുളള അഞ്ച് വീഡിയോകൾ തന്രെ മൊബൈൽ ഫോണിൽ തയ്യാറാക്കിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ