Latest News

അഫ്ഘാനിൽ ഭൂതകാലം ആവർത്തിക്കരുത്; സമാധാന ചർച്ചയാണ് ഏകവഴി: എസ് ജയ്‌ശങ്കർ

സമാധാന ചർച്ചകളാണ് വേണ്ടതെന്നും ഈ സാഹചര്യത്തിനുള്ള ഒരേയൊരു പരിഹാരമാണതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു

Afghanistan Taliban attacks, Afghanistan news, Afghanistan crisis, Afghanistan war, terrorism, S Jaishankar, Shanghai Cooperation Organisation
External Affairs Minister S Jaishankar at the Shanghai Cooperation Organisation (SCO) Foreign Ministers Contact Group meeting. (Photo: Twitter/@DrSJaishankar)

ന്യൂഡൽഹി: അഫ്ഘാനിസ്താന്റെ ഭാവി രാജ്യത്തിന്റെ ഭൂതകാലത്തേതിന് സമാനമായി മാറരുതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌‌ശങ്കർ. ബുധനാഴ്ച ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിലെ 85 ശതമാനം ഭൂപ്രദേശത്തിന്റെ നിയന്ത്രണമുണ്ടെന്ന് താലിബാൻ അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയം എസ്‌സി‌ഒ യോഗത്തിൽ ചർച്ചയാവുന്നത്. ഓഗസ്റ്റ് 31 നകം തങ്ങളുടെ സൈന്യത്തെ അഫ്ഘാനിസ്താനിൽ നിന്ന് പിൻവലിക്കുന്നത് പൂർത്തിയാക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു താലിബാന്റെ അവകാശവാദം പുറത്ത് വന്നത്.

അക്രമവും ബലപ്രയോഗവും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുന്നതിനെ ലോകം എതിർക്കുന്നുവെന്നും അത്തരം പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും എസ്‌സി‌ഒ മന്ത്രിതല യോഗത്തിൽ ജയശശങ്കർ പറഞ്ഞു.

ഈ വിഷയത്തിൽ സമാധാന ചർച്ചകളാണ് വേണ്ടതെന്നും ഈ സാഹചര്യത്തിനുള്ള ഒരേയൊരു ഉത്തരമാണിതെന്നും വിദേശകാര്യ മന്ത്രി വാദിച്ചു. “ദോഹ പ്രോസസ്, മോസ്കോ ഫോർമാറ്റ്, ഇസ്താംബുൾ പ്രോസസ് എന്നിവ പ്രതിഫലിപ്പിക്കുന്ന സ്വീകാര്യമായ ഒത്തുതീർപ്പ് അത്യാവശ്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കുള്ള പ്രത്യേക മാർഗനിർദേശങ്ങളാണ് ദോഹ പ്രോസസ്സ്, മോസ്കോ ഫോർമാറ്റ്, ഇസ്താംബുൾ പ്രോസസ്സ് എന്നിവ.

അഫ്ഘാനിസ്താന്റെ അയൽരാജ്യങ്ങൾ “ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയുടെ ഭീഷണിയിലല്ല” എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകവും പ്രാദേശിക മേഖലയിലെ രാജ്യങ്ങളും അഫ്ഗാൻ ജനതയുമെല്ലാം ആവശ്യപ്പെടുന്നത് “സ്വതന്ത്രവും നിഷ്പക്ഷവും ഏകീകൃതവും സമാധാനപരവും ജനാധിപത്യപരവും സമ്പന്നവുമായ ഒരു രാഷ്ട്രം” വേണമെന്നാണെന്ന് യോഗത്തിൽ ജയ്‌ശങ്കർ പറഞ്ഞു. “നമ്മൾ അവരെ നിരാശരാക്കരുത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യം പിന്മാറുന്നത് പൂർത്തിയാക്കാൻ യുഎസ് ശ്രമിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് സൈനിക സാന്നിധ്യം രണ്ടു പതിറ്റാണ്ടായി അവസാനിപ്പിക്കുന്നതിനാണ് യുഎസ് ശ്രമിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ അസ്ഥിരമായ സാഹചര്യം ആഗോള ആശങ്കകൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച, ജയ്‌ശങ്കർ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മറിനെ ദുഷാൻബെയിൽ സന്ദർശിക്കുകയും സ്ഥിതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistans peace talks only answer future cant be its past says jaishankar at sco meet on taliban advances

Next Story
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കും; ഡിഎ 11 ശതമാനം കൂട്ടിCabinet, Cabinet decision, DA hike, Dearness Allowance, Dearness allowance (DA), Dearness allowance hike, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com