അമേരിക്കയുമായുള്ള സമാധാന കരാറിൽ നിന്ന് പിന്മാറുന്നു; പോരാട്ടം തുടരുമെന്ന് താലിബാൻ

കരാർ പ്രകാരം തങ്ങളുടെ മുജാഹിദ്ദീൻ വിദേശ സേനയെ ആക്രമിക്കുകയില്ല, പക്ഷേ കാബൂൾ ഭരണകൂടത്തിനെതിരെ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും താലിബാൻ

Afghan peace deal, താലിബാൻ, Afghan Taliban,കാബൂൾ ഭരണകൂടം, Taliban, അമേരിക്ക, US Taliban peace deal, Doha, Ashraf Ghani, Indian Express

കാബൂൾ: അമേരിക്ക – താലിബാൻ സമാധാന കരാറിൽ പ്രതിസന്ധി. 18 വർഷത്തെ പോരാട്ടം അവസാനിപ്പിക്കുന്നതിനായി സമാധാന കരാർ ഒപ്പിട്ടതിന് പിന്നാലെ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് വിമത സംഘം. വാർത്ത ഏജൻസിയായ എഎഫ്പിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള പ്രഖ്യാപനം അഫ്ഗാൻ താലിബാനും വാഷിംങ്ടണ്ണും തമ്മിൽ കരാർ ഒപ്പിടുന്നതിന് മുമ്പുള്ള ഭാഗിക ഉടമ്പടി അവസാനിപ്പിക്കുന്നതാണ്. അഫ്ഗാന്‍ വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

“അക്രമണങ്ങളിലെ നിയന്ത്രണം ഇപ്പോൾ അവസാനിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണപോലെ തുടരും, ”താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു. കരാർ പ്രകാരം തങ്ങളുടെ മുജാഹിദ്ദീൻ വിദേശ സേനയെ ആക്രമിക്കുകയില്ല, പക്ഷേ കാബൂൾ ഭരണകൂടത്തിനെതിരെ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാൻ ഭരണ പ്രതിനിധികളും താലിബാനുമായി മാർച്ച് 10ന് നടക്കാനിരിക്കുന്ന ചർച്ച ആരംഭിക്കുന്നത് വരെ ഭാഗിക ഉടമ്പടി തുടരുമെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി, അടുത്ത 14 മാസത്തിനുള്ളില്‍ തങ്ങളുടെ സേനയെ പൂര്‍ണമായും പിന്‍വലിക്കാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan taliban peace deal security forces attacks

Next Story
എയര്‍ ഇന്ത്യയില്‍ കണ്ണുവച്ച് വിസ്താരair india, vistara, എയര്‍ ഇന്ത്യ, Vistara chairman Bhaskar Bhat, വിസ്താര ചെയര്‍മാന്‍ ഭാസ്‌കര്‍ ഭട്ട്‌, air india disinvestment, എയര്‍ ഇന്ത്യ വില്‍പന, privaitsation of air india, എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com