Latest News

കാബൂളിനരികെ താലിബാൻ; അധികാരം പങ്കിടാമെന്ന് അഫ്‌ഗാൻ സർക്കാർ വാഗ്‌ദാനം ചെയ്തതായി റിപ്പോർട്ട്

അഫ്ഗാന്റെ മൂന്നില്‍ രണ്ടിലേറെ പ്രദേശം നിയന്ത്രണത്തിലാക്കിയിരിക്കുന്ന താലിബാന്‍ പിടിക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്നി

India Taliban meet, Taliban news, Taliban in Afghanistan, Deepak Mittal, Afghanistan crisis, Sher Mohammad Abbas Stanekzai, Indian Embassy in Doha, anti-Indian activities, Taliban terrorism, Indians in Afghanistan, Narendra Modi, NSA Ajit Doval, India with Afghanistan, CCS meeting, Indian Express Malalayalam, ie malayalam
ഫയൽ ചിത്രം

കാബൂള്‍: സൈന്യവും താലിബാനും തമ്മില്‍ രൂക്ഷ പോരാട്ടം തുടുന്ന അഫ്ഗാനിസ്ഥാനില്‍ അധികാരം പങ്കിടല്‍ വാഗ്ദാനം സര്‍ക്കാര്‍ മുന്നോട്ടുവച്ചതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനു പകരമായി ഈ നിര്‍ദേശം ഖത്തറിലുള്ള അഫ്ഗാന്‍ മധ്യസ്ഥര്‍ മുന്നോട്ടുവച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പ റിപ്പോര്‍ട്ട് ചെയ്തു.

കാബൂളിനു സമീപത്തെ പ്രവിശ്യയുടെ തലസ്ഥാനമായ ഗസ്‌നി നഗരം താലിബാന്‍ കീഴടക്കിയതിനു പിന്നാലെ അധികാരം പങ്കിൽ വാഗ്ദാനം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. രാജ്യത്തെ 32 പ്രവശ്യാ തലസ്ഥാനങ്ങളിൽ 10 എണ്ണം താലിബാന്റെ നിയന്ത്രണത്തിലാണിപ്പോൾ.

കാബൂളില്‍നിന്ന് 130 കിലോമീറ്റര്‍ മാത്രം അകലെയാണു ഗസ്‌നി നഗരം. ഇവിടെ താലിബാന്‍ ഇസ്ലാമിക വചനങ്ങള്‍ ആലേഖനം ചെയ്ത വെള്ളക്കൊടി ഉയര്‍ത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിന് പുറത്ത് ഒരു രഹസ്യാന്വേഷണ ആസ്ഥാനത്തും പട്ടാള സ്ഥാപനത്തിലും ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായി രണ്ട് തദ്ദേശീയ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Also Read: ‘ജനാധിപത്യത്തിന്റെ കൊലപാതകം’: പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം

ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാന്‍ സേനയ്ക്ക് മറ്റൊരു തന്ത്രപരമായ തിരിച്ചടിയാണ്. കാബൂളിനെ തെക്കന്‍ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കാബൂള്‍-കാണ്ഡഹാര്‍ ദേശീയപാതയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. അത് സര്‍ക്കാര്‍ സേനയുടെ മുന്നേറ്റത്തെ സങ്കീര്‍ണ്ണമാക്കും, കൂടാതെ തെക്കുനിന്ന് തലസ്ഥാനത്തെ ഞെരുക്കുകയും ചെയ്യും.

കാബൂളിനെ 30 ദിവസത്തിനുള്ളിൽ ഒറ്റപ്പെടുത്താനും 90 ദിവസത്തിനുള്ളിൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും താലിബാന് കഴിയുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട സൈനിക സാന്നിധ്യം പിന്‍വലിക്കുന്നത് അമേരിക്കയും നാറ്റോയും പ്രഖ്യാപിച്ചതാടെ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഫ്ഗാന്റെ മൂന്നില്‍ രണ്ടിലേറെ പ്രദേശം ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്.

കുണ്ടൂസിനു പിന്നാലെ വടക്കുകിക്കന്‍ മേഖലയിലെ ബഡാഖ്ഷാന്‍, ബഗ്ലാന്‍ പ്രവിശ്യകളുടെ തലസ്ഥാനങ്ങളുടെയും പടിഞ്ഞാറ് ഫറ പ്രവിശ്യയുടെയും നിയന്ത്രണം ഇന്നലെ താലിബാന്‍ കയ്യടക്കിയിരുന്നു.

താലിബാനെ നേരിടാന്‍ നാട്ടു സൈന്യങ്ങളുടെ സഹായം തേടി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഇന്നലെ ബാല്‍ഖ് പ്രവിശ്യയിലേക്ക് പോയിരുന്നു. കരസേനാ മേധാവിയെ പ്രസിഡന്റ് മാറ്റിനിയമിച്ചതായും റിപ്പോർട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടതായി അൽജസീറ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. താൻ സ്ഥാനമൊഴിയുകയാണെന്ന് പയേന്ദ ചൊവ്വാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan taliban kabul army fighting us

Next Story
‘ജനാധിപത്യത്തിന്റെ കൊലപാതകം’: പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express