കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാക്കിസ്ഥാനെതിരെ വൻ പ്രതിഷേധം. റാലി സംഘടിപ്പിച്ചവരെ പിരിച്ചുവിടാൻ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തു. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ പിടിച്ചു സ്ത്രീകളും പുരുഷന്മാരുമടക്കം പ്രതിഷേധിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
Also read: പഞ്ച്ശീർ പൂർണമായി പിടിച്ചെടുത്തതായി താലിബാൻ
അഫ്ഗാനിസ്ഥാൻ ന്യൂസ് ഏജൻസിയായ ടോളോ ന്യൂസും സ്ത്രീകൾ ഉൾപ്പടെയുള്ളവർ ബാനറുകളുമായി പ്രതിഷേധിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ പഞ്ച്ശീർ താഴ്വരയിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ താലിബാനെ സഹായിച്ചുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
പഞ്ച്ശീർ താഴ്വരയും പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.