ഇന്ത്യക്കാരെ തടഞ്ഞു വെച്ച് താലിബാൻ, പിന്നീട് വിട്ടയച്ചു: റിപ്പോർട്ട്

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ പുതിയ ഭരണ പദ്ധതി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു

India Taliban meet, Taliban news, Taliban in Afghanistan, Deepak Mittal, Afghanistan crisis, Sher Mohammad Abbas Stanekzai, Indian Embassy in Doha, anti-Indian activities, Taliban terrorism, Indians in Afghanistan, Narendra Modi, NSA Ajit Doval, India with Afghanistan, CCS meeting, Indian Express Malalayalam, ie malayalam
ഫയൽ ചിത്രം

കാബൂൾ: കാബൂൾ വിമാനത്തിലേക്കുള്ള യാത്ര മദ്ധ്യേ ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു വെച്ചെന്നും പിന്നീട് വിട്ടയച്ചെന്നും റിപ്പോർട്ടുകൾ. തടഞ്ഞുവെച്ച ഇന്ത്യക്കാരെ കാബൂൾ വിമാനത്താവളത്തിന് സമീപമുള്ള അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചു ചോദ്യം ചെയ്യുകയും യാത്ര രേഖകൾ പരിശോധിക്കുകയും ചെയ്‌തെന്നാണ് വിവരം.

എന്നാൽ ഇതുവരെ കാബൂളിൽ ഇന്ത്യക്കാർക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി റിപോർട്ടുകൾ ഇല്ലെന്ന് കാബൂൾ സംഭവങ്ങൾ ട്രാക്ക് ചെയ്യുന്നവർ പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 150 ഓളം വരുന്ന ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു വെച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവരെ പിന്നീട് വിട്ടയച്ചെന്നുമാണ് വിവരം.

ഇന്ത്യയിലേക്ക് വിമാനം കയറാൻ എത്തിയ 72 അഫ്ഗാൻ സിഖുകാരും ഹിന്ദുക്കളും അടങ്ങുന്ന ഒരു സംഘത്തെ താലിബാൻ തടഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. വ്യോമസേന വിമാനത്തിൽ ഇന്ത്യയിലേക്ക് വരാനിരുന്ന സംഘത്തെയാണ് തടഞ്ഞത്. എന്നാൽ കാബൂളിൽ നിന്ന് ഏകദേശം 85 ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ന്യൂഡൽഹിയിലേക്ക് ആണ് വിമാനം എത്തുന്നത്.

അതേസമയം, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ പുതിയ ഭരണ പദ്ധതി അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു. “താലിബാനിലെ നിയമ, മത, വിദേശ നയ വിദഗ്ധർ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ഭരണക്രമം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു,” എന്ന് വക്താവ് പറഞ്ഞതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇന്ന് കാബൂളിലെത്തിയ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ മറ്റു നേതാക്കളുമായും രാഷ്ട്രീയക്കാരുമായും പുതിയ സർക്കാർ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തി.

അതിനിടയിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കയെ സഹായിച്ചിരുന്ന അമേരിക്കൻ പൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ബുദ്ധിമുട്ടുള്ളതുമായ എയർലിഫ്റ്റുകളിലൊന്നാണെന്ന് അമേരിക്ക നടത്തുന്നത് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആശങ്കയിലായ എല്ലാ അമേരിക്കക്കാരെയും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Also read: അഫ്ഗാനിസ്ഥാനില്‍ 1.4 കോടി പേര്‍ കടുത്ത പട്ടിണിയില്‍: യുഎന്‍ ഭക്ഷ്യ ഏജന്‍സി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan taliban crisis updates kabul protestors death

Next Story
അഫ്ഗാനിസ്ഥാനില്‍ 1.4 കോടി പേര്‍ കടുത്ത പട്ടിണിയില്‍: യുഎന്‍ ഭക്ഷ്യ ഏജന്‍സിAfghan, Taliban, Food scarcity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express