Latest News

അഫ്ഗാനിസ്ഥാനിൽ ഉക്രെയ്ൻ വിമാനം റാഞ്ചി; ഇറാനിലേക്ക് കടത്തിയതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ അകപ്പെട്ട ഉക്രെയ്ൻകാരെ തിരികെയെത്തിക്കാൻ അയച്ച വിമാനമാണ് റാഞ്ചിയത്

Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indians in Afghan, Evacuation of Indians, Afghanistan Update, Taliban Afghan conflict, IE Malayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

കാബൂൾ: അഫ്ഗാനിസ്ഥാനിലുള്ള ഉക്രെയ്ൻകാരെ ഒഴിപ്പിക്കാൻ അയച്ച ഒരു ഉക്രെയ്ൻ വിമാനം റാഞ്ചിയതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. വിമാനം റാഞ്ചിയ ശേഷം ഇറാനിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടിൽ പറയുന്നു. ഉക്രെയ്ൻ വിദേശകാര്യ സഹമന്ത്രി യെവ്ജെനി യെനിനെ അധികരിച്ചാണ് റഷ്യൻ ന്യൂസ് ഏജൻസി ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനം “പ്രായോഗികമായി മോഷ്ടിക്കപ്പെട്ടു,” എന്ന് യെനിൻ പറഞ്ഞു. ഉക്രെയ്ൻകാരെ എയർലിഫ്റ്റ് ചെയ്യുന്നതിന് പകരം അജ്ഞാതരായ ഒരു കൂട്ടം യാത്രക്കാരുമായി ഇറാനിലേക്ക് പറന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ കാബൂൾ നഗരം പിടിച്ചെടുത്ത് താലിബാൻ അധികാരം നേടിയതിന് പിറകെ ആയിരക്കണക്കിന് പേരാണ് രാജ്യം വിടാൻ ശ്രമിക്കുന്നത്. ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയിയിട്ടുണ്ട്.

Read More: അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു; 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ഇതിനിടെ അഫ്ഗാനിലെ അമേരിക്കക്കാരെയും അവരുടെ സഖ്യകക്ഷി രാജ്യങ്ങളിൽനിന്നുള്ളവരെയും കാബൂളിൽ നിന്ന് ഒഴിപ്പിക്കാനുള്ള ദൗത്യം നീട്ടുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം ചൊവ്വാഴ്ചയോടെയുണ്ടാവുമെന്ന തരത്തിൽ സൂചനകൾ പുറത്തുവരുന്നുണ്ട്. ഓഗസ്റ്റ് 31 എന്ന അവസാന തീയതി നീട്ടണമോ എന്ന കാര്യത്തിലാണ് തീരുമാനം പുറത്ത് വരാനുള്ളത്. വിദേശ ശക്തികൾ അവരുടെ ദൗത്യം നീട്ടുന്നതിന് അനുമതി തേടിയിട്ടില്ലെന്നും ഉണ്ടെങ്കിൽ തന്നെ അതിന് അനുവദിക്കില്ലെന്നും ഒരു താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭിച്ചതായി യുഎൻ ഉന്നത മനുഷ്യാവകാശ ഉദ്യോഗസ്ഥ മിഷേൽ ബാഷെലെ പറഞ്ഞു. “അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങൾ, സിവിലിയൻമാരുടെ കൂട്ട വധശിക്ഷ, സ്ത്രീകൾക്ക് നേർക്കുള്ള നിയന്ത്രണങ്ങൾ, അവരുടെ ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചുവെന്ന് അവർ പറഞ്ഞു. ഇന്നത്തെ ജി7 രാജ്യങ്ങളുടെ മീറ്റിങ്ങിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരിക്കാം ഈ വിഷയമെന്നാണ് സൂചന.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan taliban crisis updates kabul evacuation panjshir

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com