കാബൂൾ: അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനെ കാബൂളിൽ വച്ച് താലിബാൻ ആക്രമിച്ചതായി വാർത്തകൾ. ഏജൻസി തന്നെയാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, കാബൂളിലെ ഹാജി യാക്കൂബ് കവലയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ സിയാർ യാദിനെയും ക്യാമറാമാനെയും താലിബാൻ ആക്രമിച്ചത്.
അതേസമയം, സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധിക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യത്തെക്കുറിച്ച് വിവിധ സാധ്യതകൾ നോക്കുകയാണെന്ന് യുഎസ് പറഞ്ഞു. ഓഗസ്റ്റ് 31 ആണ് അഫ്ഗാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ യുഎസും താലിബാനും തീരുമാനിച്ചിരിക്കുന്ന അവസാന തീയതി.
അതിനിടയിൽ, താലിബാന്റെ ഭീകരവാദ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കും എത്തിയേക്കാമെന്ന് സംയുക്ത സേന മേധാവി ബിപിൻ റാവത്ത് പറഞ്ഞു. അത്തരത്തിൽ എന്തെങ്കിലും ശ്രമം ഉണ്ടായാൽ നേരിടാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്റെ വളർച്ച ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്ക് ധൈര്യം നൽകിയേക്കുമെന്ന് ചില ഇന്ത്യൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
Also read: കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി, പക്ഷേ നാടുകടത്തപ്പെട്ടു: അഫ്ഗാൻ വനിതാ എംപി