കാബൂൾ: താലിബാൻ പുതിയ സർക്കാരിനെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ട്. താലിബാനും അഫ്ഗാനിസ്ഥാനിലെ നേതാക്കളും തമ്മിൽ ചർച്ചകൾ പൂർത്തിയായെന്നും സമവായത്തിൽ എത്തിച്ചേർന്നെന്നും അഫ്ഗാൻ ന്യൂസ് ഏജൻസിയായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ നേതാവ് ഹെബത്തുള്ള അഖുൻസാദ ആകും പുതിയ സർക്കാരിനെ നയിക്കുക. പ്രധാനമന്ത്രിയോ പ്രസിഡന്റോ താലിബാൻ നേതാവിന്റെ കീഴിൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
“പുതിയ സർക്കാരിനെക്കുറിച്ച് കൂടിയാലോചനകൾ ഏകദേശം പൂർത്തിയായി, മന്ത്രിസഭയെക്കുറിച്ച് ആവശ്യമായ ചർച്ചകളും നടന്നിട്ടുണ്ട്. ഞങ്ങൾ പ്രഖ്യാപിക്കുന്ന ഇസ്ലാമിക സർക്കാർ ജനങ്ങൾക്ക് ഒരു മാതൃകയായിരിക്കും. സർക്കാരിൽ ഹെബത്തുള്ള അഖുൻസാദയുടെ സാന്നിധ്യമുണ്ടാകുമെന്നതിൽ സംശയമില്ല. അദ്ദേഹം സർക്കാരിനെ നയിക്കും, അതിൽ യാതൊരു ചോദ്യവുമില്ല.” താലിബാന്റെ സാംസ്കാരിക കമ്മീഷൻ അംഗം അനമുല്ല സമാംഗനി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also read: താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ; സുരക്ഷിതമായ ഒഴിപ്പിക്കല്‍, തീവ്രവാദം എന്നിവ ചര്‍ച്ചയായി
അതേസമയം, കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ഖത്തറിൽ നിന്നും ഒരു സാങ്കേതിക സംഘം കാബൂളിൽ എത്തിയതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.