താലിബാന് കീഴടങ്ങില്ലെന്ന് മസൂദ് അസർ; ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ യുദ്ധം ഒഴിവാക്കാനാവില്ല എന്നും മുന്നറിയിപ്പ്

1980 കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പ്രതിരോധത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്

Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍,Taliban Afghan conflict, Afghanistan Latest Update, Taliban-Afghan News, Afghanistan people, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ താലിബാന് വിട്ടുകൊടുക്കില്ലെന്ന് 1980 കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പ്രതിരോധത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദ് പറഞ്ഞതായി റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവി ചാനലാണ് മസൂദിനെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

താലിബാന്റെ പങ്കാളിത്തത്തോടെ രാജ്യം ഭരിക്കാൻ സമഗ്രമായ ഒരു ഗവൺമെന്റ് രൂപീകരിക്കണമെന്ന് അഹ്മദ് മസൂദ് ആഹ്വാനം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾക്ക് തയ്യാറാവാത്ത നിലപാടാണ് താലിബാൻ നിരസിക്കുകയാണെങ്കിൽ യുദ്ധം “ഒഴിവാക്കാനാകില്ല” എന്നും അദ്ദേഹം പറഞ്ഞതായി ചാനൽ റിപ്പോർട്ടിൽ പറയുന്നു.

കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ; ഏഴ് ദിവസത്തിനിടെ 20 പേർ മരിച്ചതായി നാറ്റോ ഉദ്യോഗസ്ഥൻ

അഫ്ഗാൻ തലസ്ഥാനം താലിബാൻ പിടിച്ചടക്കിയ ശേഷം പല രാജ്യങ്ങളും നടത്തിയ ഒഴിപ്പിക്കൽ പ്രക്രിയക്കിടെ കാബൂൾ വിമാനത്താവളത്തിലും പരിസരത്തും കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുറഞ്ഞത് 20 പേർ മരിച്ചതായി ഒരു നാറ്റോ നയതന്ത്രജ്ഞൻ പറഞ്ഞു.

കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള തിരക്കിൽപെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സൈന്യം പറയുന്നു.

107 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേരെ ഇന്ത്യയിലെത്തിച്ചു

ഒരാഴ്ച മുമ്പ് താലിബാൻ പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരിയിലെ സുരക്ഷാ സ്ഥിതി മോശമാകുന്നതിനിടയിൽ ഐഎഎഫിന്റെ സൈനിക ഗതാഗത വിമാനത്തിൽ കാബൂളിൽ നിന്ന് 107 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേരെ ഇന്ത്യ ഞായറാഴ്ച ഒഴിപ്പിച്ചിരുന്നു. താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നിന്ന് ഡൽഹിയിലെത്തിയ 87 ഇന്ത്യക്കാരുടെ ഒരു സംഘത്തിനും ദോഹയിൽ നിന്ന് പറന്നുയർന്ന 135 ഇന്ത്യക്കാർക്കും പുറമേയാണിത്. രണ്ട് ഗ്രൂപ്പുകളെയും ശനിയാഴ്ചയാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan crisis updates taliban kabul

Next Story
യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രിKalyan Singh, Narendra Modi, former uttar pradesh cm, former up cm, kalyan singh dead, kalyan singh last rites,kalyan singh funeral, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com