Latest News

കാബൂളിൽ റോക്കറ്റ് ആക്രമണം; ഒരു കുട്ടി കൊല്ലപ്പെട്ടു

കാബൂൾ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിന് പിറകെ അഫ്ഗാൻ തലസ്ഥാനത്ത് വീണ്ടും ആക്രമണം

പ്രതീകാത്മക ചിത്രം

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്.

അഫ്ഗാൻ തലസ്ഥാനത്ത് ഞായറാഴ്ച ശക്തമായ സ്ഫോടനമുണ്ടായതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. കാബൂൾ വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയോട് അടുത്ത പ്രദേശത്ത് ഒരു റോക്കറ്റ് പതിച്ച് ഒരു കുട്ടി മരിച്ചതായി അഫ്ഗാൻ പോലീസ് മേധാവി പറഞ്ഞു.

അതേസമയം, കാബൂളിൽ ‘ചാവേർ ബോംബറുകൾ’ സഞ്ചരിച്ച വാഹനത്തിന് നേർക്ക് ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് സേന പറഞ്ഞു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കാൻ പോവുകയായിരുന്ന സംഘത്തിന്റെ വാഹനത്തിന്റെ നേർക്കാണ് ഡ്രോണാക്രമണം നടത്തിയതെന്നും അത് പൊട്ടിത്തെറിച്ചെന്നും യുഎസ് സൈന്യം പറയുന്നു.

വെള്ളിയാഴ്ചത്തെ ഇരട്ട ബോംബാക്രമണങ്ങളിൽ കുറഞ്ഞത് 169 അഫ്ഗാനികളും 13 യുഎസ് സേവന അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി, ആക്രമണത്തിൽ ഉത്തരവാദിത്തമുള്ള രണ്ട് ഐസിസ്-കെ ഭീകരരെ വധിച്ചതായി യുഎസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം, യുഎസ് “വിശ്വസനീയമായ” ഒരു “നിർദ്ദിഷ്ട” ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എയർപോർട്ട്, എയർപോർട്ട് ഗേറ്റുകൾ എന്നിവിടങ്ങളിൽനിന്ന് മാറിനിൽക്കാൻ യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

Read More: കാബൂൾ ഇരട്ട സ്ഫോടനം; ഒരാളാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ; മരണ സംഖ്യ 170 കടന്നു

യുഎസ് പ്രസിഡന്റ് ജോ ബിഡൻ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, യുഎസ് എംബസി എന്നിവർ മുന്നറിയിപ്പ് ആവർത്തിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന് മുമ്പ് സമാനമായ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം മുതിർന്ന അഫ്ഗാൻ നേതാക്കൾ താലിബാനുമായി സർക്കാർ രൂപീകരണം ചർച്ച നടത്താൻ തീരുമാനിച്ചു. രണ്ട് പ്രാദേശിക ശക്തൻമാർ ഉൾപ്പെടെയുള്ള മുതിർന്ന അഫ്ഗാൻ നേതാക്കൾ താലിബാനുമായി ചർച്ചകൾ നടത്തുകയും രാജ്യത്തെ അടുത്ത സർക്കാരിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിന് ഒരു പുതിയ മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചതായാണ് വിവരം. ആഴ്ചകൾക്കുള്ളിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. പാശ്ചാത്യ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഈ നീക്കം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan crisis updates kabul airport blasts us airstrike

Next Story
രാജ്യത്ത് അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടിhong kong bans air india flights, എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങില്‍ വിലക്ക്, air india international flights, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍, air india international flights 2020, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ 2020, air india flights coronavirus,എയര്‍ ഇന്ത്യ സര്‍വീസ് കൊറോണവൈറസ്, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com