അഷ്റഫ് ഗനി യുഎഇയിൽ; മാനുഷിക പരിഗണന കണക്കാക്കി സ്വീകരിച്ചെന്ന് യുഎഇ

സ്താവനയിലാണ് ഇക്കാര്യം പറയുന്നത്

ഫയൽ ചിത്രം. Photo: Twitter/ Ashraf Ghani

അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും കുടുംബവും തങ്ങളുടെ രാജ്യത്തുണ്ടെന്ന് യുഎഇ. “മാനുഷിക പരിഗണനകൾ” കണക്കാക്കി അവരെ സ്വീകരിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പറയുന്നു.

യുഎഇ സർക്കാർ ഉടമസ്ഥതയിലുള്ള ഡബ്ല്യുഎഎം വാർത്താ ഏജൻസി ബുധനാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഘനി രാജ്യത്ത് എവിടെയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒറ്റ വാചകത്തിലുള്ള പ്രസ്താവനയിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാൻ പതാക നീക്കം ചെയ്തു; ജലാലാബാദിൽ പ്രതിഷേധം; വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നഗരമായ ജലാലാബാദിൽ താലിബാൻ പ്രവർത്തകർ അഫ്ഗാൻ പതാക നീക്കം ചെയ്ത് താലിബാൻ പതാക സ്ഥാപിച്ചതിനെതിരെ ഉയർന്ന പ്രക്ഷോഭത്തിന് നേർക്കുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഒരു സർക്കാർ രൂപീകരിക്കുന്നതിനായ താലിബാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ, താലിബാൻ കമാൻഡറും ഹഖാനി നെറ്റ്‌വർക്ക് സായുധ സംഘത്തിന്റെ മുതിർന്ന നേതാവുമായ അനസ് ഹഖാനി ബുധനാഴ്ച മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി ചർച്ച നടത്തി. പഴയ സർക്കാരിന്റെ പ്രധാന സമാധാന പ്രതിനിധിയായ അബ്ദുള്ള അബ്ദുള്ളയും കൂടിക്കാഴ്ചയിൽ കർസായിയോടൊപ്പം ഉണ്ടായിരുന്നതായി ഒരു താലിബാൻ നേതാവിനെ അധികരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Read More: അഫ്ഗാനിസ്ഥാൻ: അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിച്ച് വനിതകൾ-വീഡിയോ

അതേസമയം, കാബൂൾ വിമാനത്താവളത്തിൽ, സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് വർധിപ്പിച്ചു. ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യം വിടാൻ വിമാനത്താവളത്തിലേക്കും അതിർത്തിയിലേക്കും നീങ്ങുന്നത് തുടരുകയാണ്.

അഫ്ഗാനിസ്ഥാനിൽ നിന്ന് “സുരക്ഷിതമായ വഴിയിലൂടെ പോകാൻ” താലിബാൻ അനുമതിയുണ്ടെന്ന് യുഎസ് പറഞ്ഞു. വ്യോമമാർഗം പുറത്തെത്തിക്കുന്നതിനായുള്ള യുഎസ് വിമാനങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്ന സിവിലിയൻമാരെ താലിബാൻ പ്രവർത്തകർ തടയുകയും അവരെ മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിറകെയാണ് യുഎസിന്റെ പുതിയ പ്രതികരണം.

Read More: ‘പുറത്ത് നിന്ന് വെടിയൊച്ചകള്‍, ഒളിച്ചിരിക്കാന്‍ ഇനി താവളമില്ല’; സഹായത്തിനായി അപേക്ഷിച്ച് ഇന്ത്യക്കാര്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan crisis taliban kabul updates

Next Story
അഫ്ഗാനിസ്ഥാൻ: അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിച്ച് വനിതകൾ-വീഡിയോAfghanistan women protest, Afghanistan women's rights, Afghan women protest, Afghan women agitation, Afghan rights, Afghanistan Taliban women, Taliban, Taliban news, Indian Express news, താലിബാൻ, അഫ്ഗാനിസ്ഥാൻ, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express