scorecardresearch

അഫ്ഗാൻ; പുതിയ സംഭവ വികാസങ്ങൾ സുരക്ഷാ ആശങ്ക വർധിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ കേന്ദ്രീകരിച്ചുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, മറ്റ് വിദേശകാര്യ മന്ത്രിമാർ എന്നിവരുമായി ജയ്ശങ്കർ ഉഭയകക്ഷി യോഗങ്ങളും ചർച്ചകളും നടത്തിയിരുന്നു.

S Jaishankar, Jaishankar UN, India Pakistan UN, UNSC Jaishankar Pakistan, India Pakistan terrorism, Pakistan LeT India, indian express news

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുന്നുവെന്ന് വിദേശ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ. “അഫ്ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ സ്വാഭാവികമായും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ സംബന്ധിച്ച് അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഗോള ആശങ്ക വർദ്ധിപ്പിച്ചു,”ജയശങ്കർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ കേന്ദ്രീകരിച്ചുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, മറ്റ് വിദേശകാര്യ മന്ത്രിമാർ എന്നിവരുമായി ജയ്ശങ്കർ ഉഭയകക്ഷി യോഗങ്ങളും ചർച്ചകളും നടത്തിയിരുന്നു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പാക്കിസ്താനെ പേര് പറയാതെ ൽ പാക്കിസ്താനെ പേര് പറയാതെ വിമർശിച്ചിരുന്നു. ഭീകരസംഘടനകളായ ലഷ്‌കറെ-തൊയ്ബ (എൽഇടി), ജെയ്‌ഷെ-മുഹമ്മദ് (ജെഇഎം) എന്നിവ അയൽരാജ്യത്ത് ശിക്ഷയില്ലാതെയും പ്രോത്സാഹനത്തോടെയും പ്രവർത്തിക്കുന്നുണ്ടെന്നാണ് ജയശങ്കർ അഭിപ്രായപ്പെട്ടത്.

“അഫ്ഗാനിസ്ഥാനിലായാലും ഇന്ത്യയ്‌ക്കെതിരായാലും, എൽഇടി, ജെഇഎം തുടങ്ങിയ ഗ്രൂപ്പുകൾ ശിക്ഷയില്ലാതെയും പ്രോത്സാഹനത്തോടെയും പ്രവർത്തിക്കുന്നത് തുടരുന്നു,” അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ പേര് നൽകാതെ, ഞങ്ങൾ ഒരിക്കലും ഭീകരരുടെ സങ്കേതങ്ങളെ പിന്തുണയ്ക്കരുതെന്നും ജയ്ശങ്കർ പറഞ്ഞു.

കോവിഡ് -19 മഹാമാരിയെക്കുറിച്ചും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. “കോവിഡിന്റെ യഥാർത്ഥ്യം ഭീകരതയെക്കാൾ കൂടുതൽ സത്യമാണെന്ന് നമ്മൾ എപ്പോഴും ഓർക്കട്ടെ: എല്ലാവരും സുരക്ഷിതരാകുന്നതുവരെ ഒരാളും സുരക്ഷിതരല്ല,” അദ്ദേഹം പറഞ്ഞു.

“നമ്മുടെ തൊട്ടടുത്ത അയൽപക്കത്ത്, ഐഎസ്ഐഎൽ-ഖൊറാഷൻ (ഐഎസ്ഐഎൽ-കെ) കൂടുതൽ ഊർജ്ജസ്വലമായിത്തീരുകയും നിരന്തരം അതിന്റെ വ്യാപ്തി വികസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” എന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അഫ്ഗാൻ; സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തവരുടെ നേർക്ക് താലിബാൻ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനില അസദാബാദിൽ സ്വാതന്ത്ര്യദിന റാലിയിൽ ദേശീയ പതാക ഉയർത്തിയ ജനത്തിന് നേർക്ക് താലിബാൻ പ്രവർത്തകർ നടത്തിയ വെടിവയ്പിനെത്തുടർന്നുണ്ടായ സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ കുറഞ്ഞത് എട്ട് പേർക്ക് പരിക്കേറ്റതായും ദൃക്സാക്ഷികളെ അധികരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാവിലെ, താലിബാൻ അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അമേരിക്കയിലെ “ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരിയെ” തോൽപ്പിച്ചതായി താലിബാൻ പ്രഖ്യാപിച്ചു. 1919 ലെ കരാർ അനുസരിച്ച് രാജ്യത്തെ അ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച ദിനമാണ് അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്.

അതേസമയം താലിബാന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചപ്പോള്‍ കാബൂളില്‍ നിന്ന് പലായനം ചെയ്ത തീരുമാനത്തെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ന്യായീകരിച്ചു. രക്തച്ചൊരിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗമായിരുന്നു പലായനം എന്നാണ് ഗനിയുടെ വിശദീകരണം.

Read More: അഫ്ഗാന്‍ വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; ന്യായീകരിച്ച് അഷ്റഫ് ഗനി

താലിബാന്‍ സൈന്യം കാബൂളിലെത്തിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗനി രാജ്യം വിട്ടത്. ഗനിയും കുടുംബവും തങ്ങളുടെ രാജ്യത്തുണ്ടെന്ന് യുഎഇ അറിയിച്ചിരുന്നു. “മാനുഷിക പരിഗണനകൾ” കണക്കാക്കി അവരെ സ്വീകരിച്ചതായാണ് യുഎഇ അറിയിച്ചത്.

Also Read: അഷ്റഫ് ഗനി യുഎഇയിൽ; മാനുഷിക പരിഗണന കണക്കാക്കി സ്വീകരിച്ചെന്ന് യുഎഇ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Afghanistan crisis taliban kabul protests updates