scorecardresearch

കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറി ജനം, ഏഴ് മരണം; അഫ്‌ഗാൻ സൈനിക വിമാനം ഉസ്ബക്കിസ്ഥാനിൽ തകർന്നു

അഞ്ച് പേരുടെ മൃതദേഹങ്ങൾ ഒരു വാഹനത്തിലേക്ക് കൊണ്ടുപോകുന്നത് താൻ കണ്ടതായും സാക്ഷികളിലൊരാൾ പറഞ്ഞു

taliban latest news, Afghanistan latest news update, Kabul news, Afghanistan Kabul news, taliban Kabul news, USA afghanistan, afghanistan news, afghanistan taliban latest news, taliban afghanistan news, taliban afghanistan, Taliban news today, Afghanistan crisis, Afghanistan taliban crisis, us afghanistan, us afghanistan news, us afghanistan, afghanistan taliban war, afghanistan taliban war latest news, afghanistan taliban war news today, അഫ്ഘാനിസ്താൻ, താലിബാൻ, malayalam news, ie malayalam

Afghanistan crisis Updates: ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ നിന്ന് നൂറ് കണക്കിന് പേർ വിമാനങ്ങളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ ചുരുങ്ങിയത് അഞ്ച് പേർ മരിച്ചതായി ദൃക്സാക്ഷികളെ അധികരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ നിരവധി പേർ കാബൂൾ വിമാനത്തവാളത്തിൽ നിന്ന് വിമാനങ്ങളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിമാനത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഞ്ച് പേരുടെ മൃതദേഹങ്ങൾ ഒരു വാഹനത്തിലേക്ക് കൊണ്ടുപോകുന്നത് താൻ കണ്ടതായി ഒരു സാക്ഷി പറഞ്ഞു. ഇരകൾ കൊല്ലപ്പെട്ടത് വെടിവെയ്പിലാണെന്നും തിക്കിലും തിരക്കിലാണോയെന്ന് വ്യക്തമല്ലെന്നും മറ്റൊരു സാക്ഷി പറഞ്ഞു.

വിമാനത്താവളത്തിന്റെ ചുമതലയുള്ള യുഎസ് സൈന്യം ജനക്കൂട്ടത്തെ ചിതറിക്കാൻ ആകാശത്തേക്ക് വെടിവച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മരണത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Read More: അഷ്റഫ് ഗനിയുടെ നീക്കം അപ്രതീക്ഷിതം, അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചു: താലിബാന്‍ വക്താവ്

അതേസമയം അഫ്ഗാൻ സൈന്യത്തിന്റെ വിമാനം ഉസ്ബക്കിസ്ഥാൻ അതിർത്തിക്കുള്ളിൽ തകർന്ന് വീണതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, പാശ്ചാത്യ നയതന്ത്രജ്ഞരെ കാബൂളിൽ നിന്ന് ഒഴിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. “എല്ലാ എംബസി ഉദ്യോഗസ്ഥരും ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്റെ പരിസരത്താണ് സ്ഥിതിചെയ്യുന്നത്, അതിന്റെ ചുറ്റളവ് യുഎസ് സൈന്യം സുരക്ഷിതമാക്കിയിരിക്കുന്നു,” പ്രൈസ് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ നിന്ന് പോകാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളെയും രാജ്യാന്തര പൗരന്മാരെയും പോകാൻ അനുവദിക്കണമെന്ന് ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഖത്തർ, യുകെ എന്നിവയുൾപ്പെടെ 60 ലധികം രാജ്യങ്ങൾ ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. വിമാനത്താവളങ്ങളും അതിർത്തി പാതകളും തുറന്നിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Afghanistan crisis kabul updates