Latest News

അഫ്ഗാനിസ്ഥാൻ: ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിനായി താലിബാനെ സഹായിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും കൂടിക്കാഴ്ച നടത്തി

taliban news, afghanistan news, afghanistan taliban latest news, taliban afghanistan news, taliban afghanistan, Taliban news today, Afghanistan crisis, Afghanistan taliban crisis, us afghanistan, us afghanistan news, us afghanistan, afghanistan taliban war, afghanistan taliban war latest news, afghanistan taliban war news today, അഫ്ഗാനിസ്താൻ, കാബൂൾ, താലിബാൻ, malayalam news, news in malayalam, in malayalam, malayalam, ie malayalam

അയൽരാജ്യമായ അഫ്ഘാനിസ്താനിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിന് താലിബാനെ പാകിസ്ഥാൻ ‘സഹായിക്കുമെന്ന് ‘ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പറഞ്ഞു.

ജനറൽ ബജ്‌വ, റാബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പരസ്പര താൽപ്പര്യം, പ്രാദേശിക സുരക്ഷ, അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

അഫ്ഗാനിസ്ഥാനിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി തുടരുമെന്നും അതോടൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണസംവിധാനം രൂപീകരിക്കാൻ സഹായിക്കുമെന്നും ജനറൽ ബജ്വ യോഗത്തിൽ പറഞ്ഞതായി പാക് ഒബ്സർവർ റിപ്പോർട്ട് ചെയ്തു.

പഞ്ച്ഷീർ താഴ്വരയിൽ ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിൽ താലിബാനും വിമത സേനയും തമ്മിലുള്ള പോരാട്ടം ശനിയാഴ്ചയും തുടർന്നു. രാജ്യത്ത് താലിബാൻ നിയന്ത്രണത്തിന് പുറത്തുള്ള ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീർ. ഇവിടം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ താലിബാൻ തുടരുകയാണ്.

“ഓരോ രാത്രിയും പോരാട്ടം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു,” എന്ന് താഴ്വരയിലെ നിവാസികളെ അധികരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിരന്തരമായ പോരാട്ടം കാരണം, കുറഞ്ഞത് 400 കുടുംബങ്ങളെങ്കിലും ഗ്രാമങ്ങൾ വിട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കാബൂളിൽ താലിബാൻ പ്രവർത്തകർ ആകാശത്തേക്ക് ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്ത് ആഘോഷിച്ചതിനെത്തുടർന്ന് 17 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് മറ്റ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പഞ്ച്ഷീർ പ്രവിശ്യയിലെ യുദ്ധത്തിലുണ്ടായ നേട്ടങ്ങൾ ആഘോഷിക്കാൻ താലിബാൻ വെള്ളിയാഴ്ച രാത്രി ആകാശത്തേക്ക് വെടിവച്ചിരുന്നു.

പഞ്ച്ശീർ താഴ്വര പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ പഞ്ച്ശീർ തങ്ങളുടെ കയ്യിൽ തന്നെയാണെന്ന് താലിബാൻ വിരുദ്ധ വിമതരും അവകാശപ്പെട്ടു.

Read More: അഫ്ഗാനിസ്ഥാനെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല ബരാദർ നയിക്കും

പഞ്ച്ശീർ താഴ്വരയിൽ കനത്ത പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ട്. ഇതിൽ ഇതുവരെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.

താലിബാനും പഞ്ച്ഷീറിലെ “പ്രതിരോധ മുന്നണിയും” യുദ്ധം അവസാനിപ്പിക്കുകയും ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണമെന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan crisis government taliban panjshir valley

Next Story
കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയംSupreme Court of India, സുപ്രീം കോടതി, Chief Justice of India, ചീഫ് ജസ്റ്റിസ്, Supreme Court Collegium, സുപ്രീം കോടതി കൊളീജിയം, Kerala High Court, High Court,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express