കാബൂള്‍: അഫ്‌ഗാൻ തലസ്ഥാനമായ  കാബുളിലെ പളളികളില്‍  നടന്ന ഇരട്ട ചാവേർ ബോംബ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കവിഞ്ഞു. അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ വെളളിയാഴ്ച രാത്രിയാണ് ചാവേർ ആക്രമണം നടന്നത്. കാബൂളിലെ വടക്കൻ പ്രദേശമായ ദസ്ത- ഇ -ബർച്ചിയിലെ ഇമാം സമാൻ മോസ്കിലാണ് ആദ്യം ആക്രമണം ഉണ്ടായത്.

പ്രാർത്ഥനയ്ക്കായി എത്തിയ ഷിയാ വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിനിരയായത്. അഫ്‌ഗാനിലെ ന്യൂനപക്ഷമായ ഷിയാക്കൾക്കുനേരെ ആക്രമണങ്ങൾ വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മറ്റൊരു പളളിയിലും ഇതിന് പിന്നാലെ ആക്രമണം നടന്നു. ഇതിലും കൊല്ലപ്പെട്ടവരുടെ എണ്ണം പൂര്‍ണമായും കണക്കാക്കാനായിട്ടില്ല.

അഫ്‌ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തിന് നേരെ കടുത്ത ആക്രമണമാണ് ഈ വർഷം നടന്നത്. ഷിയാ വിഭാഗത്തിന്രെ ആരാധാനാലയങ്ങൾക്കും ആഘോഷങ്ങൾക്കും ഈ വർഷം ഇതുവരെ നടന്ന ആക്രമണങ്ങളിൽ ഏറ്റവും കുറഞ്ഞത് 84 പേർ കൊല്ലപ്പെടുകയും 194 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ട് ആക്രമണങ്ങളും ഓഗസ്റ്റിലും സെപ്റ്റംബറിലും കാബൂളിലെ ആരാധനാലയങ്ങളിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook