അഫ്ഗാനിസ്ഥാൻ: അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിച്ച് വനിതകൾ-വീഡിയോ

താലിബാൻ പ്രവർത്തകർ സമീപത്ത് പട്രോളിംഗ് നടത്തുമ്പോഴും സ്ത്രീകൾ പ്ലക്കാഡേന്തി മുദ്രാവാക്യം വിളിച്ചു

Afghanistan women protest, Afghanistan women's rights, Afghan women protest, Afghan women agitation, Afghan rights, Afghanistan Taliban women, Taliban, Taliban news, Indian Express news, താലിബാൻ, അഫ്ഗാനിസ്ഥാൻ, malayalam news, ie malayalam

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതിന് പിറകെ കാബൂളിലെ തെരുവുകളിൽ പ്ലക്കാഡുകൾ പിടിച്ച് സമരം ചെയ്യുന്ന ഒരു കൂട്ടം വനിതകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തുല്യ അവകാശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് സമരക്കാരായ സ്ത്രീകൾ ഉയർത്തിയത്. രാജ്യത്ത് അടുത്തിടെ താലിബാൻ അധികാരം പിടിച്ചടക്കിയ ശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സമരമാണിത്.

താലിബാൻ പ്രവർത്തകർ സമീപത്ത് പട്രോളിംഗ് നടത്തുമ്പോഴും കറുത്ത അബായകളും ഹിജാബും ധരിച്ച നാല് സ്ത്രീകൾ പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. അൽ ജസീറ ലേഖകൻ പങ്കുവച്ച മറ്റൊരു ക്ലിപ്പിൽ, കൂടുതൽ സ്ത്രീകൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവുകളിലൂടെ മാർച്ച് ചെയ്യുന്നത് കാണാം.

സായുധരായ പുരുഷന്മാർ സ്ത്രീകളെ ചൂണ്ടിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നതുമായി തോന്നുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പക്ഷേ അവരുടെ പ്രതിഷേധത്തിന് അത് തടസ്സമാകുന്നതായി കാണുന്നില്ല.

Read More: ‘പുറത്ത് നിന്ന് വെടിയൊച്ചകള്‍, ഒളിച്ചിരിക്കാന്‍ ഇനി താവളമില്ല’; സഹായത്തിനായി അപേക്ഷിച്ച് ഇന്ത്യക്കാര്‍

ചൊവ്വാഴ്ച, താലിബാൻ പ്രതിനിധികൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സായുധ സംഘടനയുടെ ചരിത്രം പരിശോധിക്കുമ്പോൾ അവർ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംബന്ധിച്ച് അവർ എന്ത് നിലപാട് സ്വീകരിക്കും എന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. അവർ മുൻപ് അധികാരത്തിരുന്നപ്പോൾ, സ്ത്രീകൾ കൂടുതലും അവരുടെ വീടുകളിൽ ഒതുങ്ങിയിരുന്നു, പഠിക്കാനോ ജോലി ചെയ്യാനോ അവരെ അനുവദിച്ചിരുന്നില്ല, കൂടാതെ ഒരു പുരുഷ കുടുംബാംഗം ഉണ്ടെങ്കിൽ മാത്രമേ അവരെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നുള്ളൂ.

“ഞങ്ങൾ സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കും. ഞങ്ങൾക്ക് തീർച്ചയായും ചട്ടക്കൂടുകൾ ഉണ്ട്. സ്ത്രീകൾ സമൂഹത്തിൽ വളരെ സജീവമാവും, പക്ഷേ ഇസ്ലാമിന്റെ ചട്ടക്കൂടിനുള്ളിലാവും, ”കാബൂളിൽ നടന്ന പത്രസമ്മേളനത്തിൽ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കുറഞ്ഞ സംഘർഷത്തോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളുടെ നിയന്ത്രണം വേഗത്തിൽ പിടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കർക്കശമായ ഭരണവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മിതമായ മുന്നണിയെന്ന പ്രതിച്ഛായയുണ്ടാക്കാൻ താലിബാൻ ശ്രമിച്ചിട്ടുണ്ട്.

Read More: അഫ്‌ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ പുതിയ ഇ വിസ സംവിധാനം

പക്ഷേ, താലിബാൻ ഭരണത്തിൻകീഴിൽ സംഭവിക്കാനിടയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകരും ലോക നേതാക്കളും ചരിത്രം ആവർത്തിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ മേയർമാരിലൊരാളായ സരിഫ ഗഫാരി, താലിബാൻ വന്ന് തന്നെ കൊല്ലുന്നതുവരെ കാത്തിരിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

കാബൂൾ താലിബാൻ ഞായറാഴ്ച കീഴടക്കിയിരുന്നു. അതോടെ മിന്നൽ ആക്രമണത്തിൽ രാജ്യം പിടിച്ചെടുക്കൽ അവർ പൂർത്തിയാക്കി. അമേരിക്കൻ സൈന്യത്തെ തിടുക്കത്തിൽ പിൻവലിച്ചതിന് ശേഷം, പ്രവിശ്യകളും യുദ്ധപ്രഭുക്കളും ഒരു പോരാട്ടവുമില്ലാതെ തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ താലിബാന് വിട്ടുകൊടുത്തിരുന്നു.

Read More: ‘എല്ലാവർക്കും മാപ്പ് നൽകി;’ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാൻ

കാബൂളിന്റെ പ്രാന്തപ്രദേശത്ത് പാകിസ്താൻ പിന്തുണയുള്ള താലിബാൻ സംഘാംഗങ്ങൾ എത്തുകയും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ അധികാരം കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് മണിക്കൂറുകൾക്ക് ശേഷം അഫ്ഘാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghan women hold protest following taliban takeover video

Next Story
സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാം; ലിംഗവിവേചനമെന്ന് സൈന്യത്തെ വിമർശിച്ച് കോടതിwomen nda exam, women national defence academy exam, women indian army, supreme court women nda exam, nda female candidates, indian army, supreme court orders, supreme court order indian army, സുപ്രീം കോടതി, സൈന്യം, എൻഡിഎ, എൻഡിഎ പരീക്ഷ, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com