കാബൂൾ: താലിബാന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചപ്പോള്‍ കാബൂളില്‍ നിന്ന് പലായനം ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. രക്തച്ചൊരിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗമായിരുന്നു പലായനം എന്നാണ് ഗനിയുടെ വിശദീകരണം.
രാജ്യത്തിന്റെ ഖജനാവില്‍ 169 മില്യണ്‍ യുഎസ് ഡോളറുമായാണ് താന്‍ പലായനം ചെയ്തതെന്ന ആരോപണങ്ങളെ ഗനി പൂര്‍ണമായും നിഷേധിച്ചു. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ താന്‍ യുഎഇയിലാണുള്ളതെന്നും ഗനി സ്ഥിരീകരിച്ചു.
അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു. എന്നാൽ സമാധാന പ്രക്രിയയുടെ പരാജയം താലിബാൻ അധികാരം തട്ടിയെടുക്കുന്നതിലേക്ക് നയിച്ചതായും ഗനി കൂട്ടിച്ചേര്‍ത്തു.
“ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രങ്ങളും ചെരുപ്പുകളുമായി അഫ്ഗാനിസ്ഥാൻ വിടാൻ ഞാന്‍ നിർബന്ധിതനായി,” ഗനി വ്യക്തമാക്കി. താലിബാന്‍ സൈന്യം കാബൂളിലെത്തിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗനി രാജ്യം വിട്ടത്.
Also Read: അഷ്റഫ് ഗനി യുഎഇയിൽ; മാനുഷിക പരിഗണന കണക്കാക്കി സ്വീകരിച്ചെന്ന് യുഎഇ