Latest News

അഫ്‌ഗാനില്‍ പോരാട്ടം രൂക്ഷം; മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി താലിബാന്‍ പിടിച്ചു

രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്

Afghanistan, Taliban, Taliban attacks, Taliban attack officials, Afghanistan-Taliban issue, Taliban airstrikes, Badakhshan, Baghlan, Taliban news, Afghanistan news, Taliban latest news, Indian Express Malayalam, ie malayalam

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കന്‍ മേഖലയില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങളും കരസേനയുടെ പ്രാദേശിക ആസ്ഥാനവും താലിബാന്‍ കീഴടക്കി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാ എപിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പതിറ്റാണ്ടുകള്‍ നീണ്ട സൈനിക സാന്നിധ്യം പിന്‍വലിക്കുന്നത് അമേരിക്കയും നാറ്റോയും പ്രഖ്യാപിച്ചതാടെ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.

കുണ്ടൂസിനു പിന്നാലെ വടക്കുകിക്കന്‍ മേഖലയിലെ ബഡാഖ്ഷാന്‍, ബഗ്ലാന്‍ പ്രവിശ്യകളുടെ തലസ്ഥാനങ്ങളുടെയും പടിഞ്ഞാറ് ഫറ പ്രവിശ്യയുടെയും നിയന്ത്രണം നഷ്ടപ്പെട്ടത്, താലിബാന്‍ മുന്നേറ്റം തടയുന്നതില്‍ അഫ്ഗാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാന്റെ അധീനതയിലുള്ള പ്രദേശത്താല്‍ ചുറ്റപ്പെട്ട ബാല്‍ഖ് പ്രവിശ്യയിലേക്ക് അടിയന്തരമായി തിരിച്ചു. താലിബാനെ നേരിടാന്‍ നാട്ടു സൈന്യങ്ങളുടെ സഹായം തേടിയാണ് ഈ നീക്കം. അതേസമയം, പുതിയ സംഭവങ്ങക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോട് അഫ്ഗാന്‍ സര്‍ക്കാരും സൈന്യവും പ്രതികരിച്ചില്ലെന്നു എപി റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ഹിമാചൽ മണ്ണിടിച്ചിൽ: രണ്ട് മരണം; 40 പേർ മണ്ണിനടിയിലെന്നു സംശയം

നിലവില്‍ കാബൂളിനു നേര്‍ക്കു പ്രത്യക്ഷ ഭീഷണിയില്ലെങ്കിലും താലിബാന്‍ മുന്നേറ്റത്തിന്റെ അതിശയകരമായ വേഗത അഫ്ഗാന്‍ സര്‍ക്കാരിന് എത്രനാള്‍ അതിന്റെ ഗ്രാമപ്രദേശങ്ങളുടെ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയുമെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സാധാരണ സൈന്യത്തിനു താലിബാനുമായുള്ള ഏറ്റുമുട്ടലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലയിടങ്ങളിലും പ്രത്യേക സേനയെ നിയോഗിച്ചിരിക്കുകയാണു സര്‍ക്കാര്‍. അതിനിടെ, ഏറ്റമുട്ടല്‍ നടക്കുന്ന മേഖലകളില്‍നിന്ന് ആയിരക്കണക്കിനു സാധാരണക്കാര്‍ സുരക്ഷ തേടി തലസ്ഥാനത്തേക്കു പലായനം ചെയ്യുകയാണ്.

കാബൂളിനെ 30 ദിവസത്തിനുള്ളിൽ ഒറ്റപ്പെടുത്താനും 90 ദിവസത്തിനുള്ളിൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും താലിബാന് കഴിയുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. താലിബാൻ ആറ് ദിവസത്തിനുള്ളിൽ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത് യുഎസ് അധികൃതരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍നിന്നള്ള തിരച്ചുപോക്ക് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന യുഎസ് സൈന്യം ചില വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കരയിലെ പോരാട്ടത്തില്‍ പങ്കെടുക്കുന്നത് മിക്കവാറും ഒഴിവാക്കി.

അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. താൻ സ്ഥാനമൊഴിയുകയാണെന്ന് പയേന്ദ ചൊവ്വാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.

ഖത്തർ തലസ്ഥാനമായ ദോഹയിൽ നാളെ നടക്കുന്ന മേഖലാ തല സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിലെ വൻതോതിലുള്ള അക്രമങ്ങൾ തടയുന്നതിനും സമാധാന പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള വഴികൾ ചർച്ചചെയ്തേക്കും. യോഗത്തിൽ ഇന്ത്യ പങ്കെടുക്കാനിടയുണ്ട്.

സംഘർഷ പരിഹാരത്തിനുള്ള ഖത്തറിന്റെ പ്രത്യേക പ്രതിനിധി മുത്തലാഖ് ബിൻ മജീദ് അൽ ഖഹ്താനി കഴിഞ്ഞയാഴ്ച രാജ്യതലസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ഇന്ത്യയ്ക്കു ക്ഷണം ലഭിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghan officials three more provincial capitals fall to taliban

Next Story
ഹിമാചൽ മണ്ണിടിച്ചിൽ: 10 മരണം; നിരവധി പേർ മണ്ണിനടിയിലെന്നു സംശയംkinnaur landslide, kinnaur landslide news, kinnaur landslide latest news, kinnaur landslide today news, landslide in himachal today, landslide in himachal today news, landslide in himachal today latest news, landslide in kinnaur, landslide in kinnaur today, landslide in kinnaur news, landslide in kinnaur latest news, കിന്നൗർ, മണ്ണിടിച്ചിൽ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com