അഫ്ഗാനിസ്ഥാൻ: ഐഎസ്സിന് എതിരെ ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചു. എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB ആണ് അമേരിക്ക പ്രയോഗിച്ചത്. ഐഎസിന് എതിരെ കനത്ത ആക്രമണമാണ് അമേരിക്ക നടത്തുന്നത്. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ