അഫ്ഗാനിസ്ഥാനിൽ ആറു ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; പിന്നിൽ താലിബാൻ ഭീകരരെന്ന് സംശയം

താലിബാൻ ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആറു ഇന്ത്യക്കാരടക്കം ഏഴുപേരെ തോക്കുധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. കെഇസി എന്ന ഇന്ത്യൻ കമ്പനിയിലെ 6 എൻജിനീയർമാരെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നു രാവിലെ ആയിരുന്നു സംഭവം.

ബഗ്‌ലാൻ എന്ന പ്രവിശ്യയിൽനിന്നാണ് ആറു ഇന്ത്യക്കാരെയും ഒരു അഫ്ഗാൻകാരനെയും തട്ടിക്കൊണ്ടു പോയത്. താലിബാൻ ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം. തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വ്യക്തമല്ല. തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാർ എവിടെനിന്നുളളവരാണെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സംഭവത്തിനുപിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഫ്ഗാൻ ഭരണകൂടവുമായി ബന്ധപ്പെട്ടു. ”അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ പ്രവിശ്യയിൽനിന്നും ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാവില്ല” ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afganistan terrorist captured six indians

Next Story
എന്നെ അധിക്ഷേപിക്കാനല്ലാതെ കോൺഗ്രസിന് എന്തു ഭരണനേട്ടമാണ് ഉയർത്തിക്കാട്ടാനുളളത്: നരേന്ദ്ര മോദി
The moderation of comments is automated and not cleared manually by malayalam.indianexpress.com