തുർക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറ് പേർ മരിച്ചു. തുർക്കിയിലെ ഇസ്മിർ പ്രവിശ്യയെയാണ് ഭൂകമ്പം ബാധിച്ചത്. പടിഞ്ഞാറൻ പ്രവിശ്യയിലെ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നവിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്കും റോഡ് ശൃംഖലയ്ക്കും ചില നാശനഷ്ടങ്ങളുണ്ടായി. സമോസിലും ഭൂകമ്പത്തിൽ ചിലർക്ക് നേരിയ പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ.

ഇസ്മിറിൽ നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക ട്വീറ്റ് ചെയ്തു. 38 ആംബുലൻസുകളും രണ്ട് ആംബുലൻസ് ഹെലികോപ്റ്ററുകളും 35 മെഡിക്കൽ റെസ്ക്യൂ ടീമുകളും ഇസ്മിറിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രീക്ക് ദ്വീപായ സമോസിന് വടക്കുകിഴക്ക് 13 കിലോമീറ്റർ അകലെ പ്രഭവകേന്ദ്രമുള്ള ഭൂചലനമുണ്ടായ ഭൂചലനത്തിന്റെ പ്രാഥമിക തീവ്രത 6.9 ആണെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. തീവ്രത 7.0 ആണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കുകളിൽ പറയുന്നു. ഒന്നിലധികം തുടർചലനങ്ങളും ഈ മേഖലയിലുണ്ടായി.

ഇസ്മിറിൽ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ ഇസ്മിറിലെ ഒരു കെട്ടിടത്തിന്റെ അവശിഷ്ടത്തിൽ നിന്ന് പുറത്തെത്തിച്ചതായി തുർക്കിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനദൊലു റിപ്പോർട്ട് ചെയ്തു. ഗ്രീക്ക് ദ്വീപായ സമോസിലും കെട്ടിടങ്ങൾക്കും റോഡ് ശൃംഖലയ്ക്കും ചില നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരിയ പരിക്കുകളോടെ നാല് പേർ അവിടെ ചികിത്സ തേടിയതായി സമോസിലെ ആശുപത്രി ഡയറക്ടർ പറഞ്ഞു.

16,5 കിലോമീറ്റർ (10.3 മൈൽ) ആഴത്തിൽ പ്രഭവകേന്ദ്രമുള്ള ഭൂകമ്പം 6.6 തീവ്രത രേഖപ്പെടുത്തിയതായി തുർക്കിയുടെ ദുരന്ത പ്രതിരോധ ഏജൻസി പറഞ്ഞു.

20 ഓളം കെട്ടിടങ്ങൾ തകർന്നതായി ഇസ്മിർ മേയർ ടങ്ക് സോയർ സിഎൻഎനോട് പറഞ്ഞു. ഏകദേശം തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറിൽ ഏതാണ്ട് 4,5 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. ഇസ്മിറിലെ ആറ് കെട്ടിടങ്ങൾ തകർന്നതായി തുർക്കി ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തു. മറ്റ് ആറ് പ്രവിശ്യകളിലെ ചില കെട്ടിടങ്ങളിൽ ചെറിയ വിള്ളലുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പരിസ്ഥിതി ആസൂത്രണ മന്ത്രി മുറാത്ത് കുറം പറഞ്ഞു.

ഗ്രീക്ക് തലസ്ഥാനമായ ഏതൻസിലും കിഴക്കൻ ഗ്രീക്ക് ദ്വീപുകളിലും ബൾഗേറിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Read More: Four dead, 120 injured as strong Aegean Sea earthquake strikes Turkey

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook