കോടതിയിലെ ഓണ്‍ലൈന്‍ വാദത്തിനിടയില്‍ ഹുക്ക വലിച്ച അഭിഭാഷകന് കോടതിയുടെ വക ആരോഗ്യ ഉപദേശം. മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാനാണ് കേസ് വാദം നടക്കുന്നതിനിടയില്‍ പുകവലിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നു.

വാദത്തിനിടയില്‍ പേപ്പറുകള്‍ കൊണ്ട് ധവാന്‍ മുഖം മറച്ചിരുന്നു. പിന്നില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു.

ധവാന്‍ പേപ്പര്‍ മാറ്റിയപ്പോള്‍ ഹുക്കയുടെ അറ്റം ഏതാനും സെക്കന്റുകള്‍ ഉള്ള വീഡിയോയില്‍ പതിഞ്ഞു.

Read Also: സചിന്‍ പൈലറ്റും അശോക് ഗഹ്ലോട്ടും കൂടിക്കാഴ്ച്ച നടത്തി; നാളെ നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിടും

രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഓണ്‍ലൈന്‍ വാദത്തിനിടയിലാണ് സംഭവം.

കോണ്‍ഗ്രസില്‍ ആറ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി എസ് പി) എംഎല്‍എമാര്‍ ലയിച്ചതിനെ ചോദ്യം ചെയ്ത് ബി എസ് പിയും ഒരു ബിജെപി എംഎല്‍എയും നല്‍കിയ കേസില്‍ എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായതായിരുന്നു ധവാന്‍.

വാദം കേള്‍ക്കുകയായിരുന്ന ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയലാണ് ധവാന്‍ ഉപദേശം നല്‍കിയത്.

വ്യാഴാഴ്ച കേസില്‍ വാദം പുനരാരംഭിച്ചപ്പോഴാണ് ജസ്റ്റിസ് ഗോയല്‍ പുകവലി ആരോഗ്യത്തിന് ഹാനകരമാണെന്നും ധവാന്‍ പുകവലി നിര്‍ത്തണമെന്നും പറഞ്ഞു.

Read in English: Video shows advocate Rajeev Dhavan ‘smoking’ during virtual hearing, judge issues health advisory

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook