scorecardresearch

മമതക്കെതിരായ പരാമര്‍ശം: അഭിഭാഷകനെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്

മകളുടെ മരണത്തെ പരാമര്‍ശിച്ച് മമത അധീര്‍ ചൗധരിയെ വ്യക്തിപരമായി ആക്രമിച്ചിരുന്നു.

koustav

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അനുഭാവിയും അഭിഭാഷകനുമായ കൗസ്താവ് ബാഗ്ചിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. സാഗര്‍ദിഗി ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെക്കുറിച്ചുള്ള മമതാ ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷമാണ് ബാഗ്ചിക്കെതിരെ ബര്‍ട്ടോല്ല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

മകളുടെ മരണത്തെ പരാമര്‍ശിച്ച് മമത അധീര്‍ ചൗധരിയെ വ്യക്തിപരമായി ആക്രമിച്ചിരുന്നു. പ്രസ്താവനയെ പ്രതിരോധിക്കാന്‍, തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) വിമര്‍ശിച്ച മുന്‍ ടിഎംസി എംഎല്‍എയും ഐഎഎസ് ഓഫീസറുമായ ദീപക് ഘോഷിന്റെ പുസ്തകത്തെ പരാമര്‍ശിച്ച് കൗസ്താവ് ബാഗ്ചി പത്രസമ്മേളനം നടത്തി. ‘ടിഎംസി ഇത്തരം ആക്രമണം നടത്തുകയാണെങ്കില്‍, ഞങ്ങള്‍ ഈ പുസ്തകം പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, അനാവശ്യമായ പ്രകോപനം, മനപ്പൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍കൗസ്താവ് ബാഗ്ചിയുടെ അറസ്റ്റിനെ വിമര്‍ശിച്ചു.

”മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഭയപ്പെടുന്നുവെന്ന് ഇത് തെളിയിച്ചു… അവര്‍ ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബാഗ്ചിയെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും,” അധീര്‍ ചൗധരി പറഞ്ഞു. ഇതാണോ ജനാധിപത്യം? ഈ ആക്രമണത്തെ അപലപിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. ഈ സര്‍ക്കാര്‍ സ്വേച്ഛാധിപത്യ സര്‍ക്കാരാണെന്ന് സിപിഐ എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍, അദ്ദേഹം മുഖ്യമന്ത്രിയോട് മാപ്പ് പറയണമെന്ന് ടിഎംസി നേതാവ് പാര്‍ത്ഥ ഭൗമിക് പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി അഭിഭാഷകരും കോണ്‍ഗ്രസ് അനുഭാവികളും ബര്‍ട്ടോള പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Advocate koustav bagchi arrested kolkata cm mamata banerjee