ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കഴിഞ്ഞ ആഴ്ച്ച് ബില്‍ ലോകസഭ പാസാക്കിയിരുന്നു. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

ബില്ലിനെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും അതിനായി എല്ലാം അംഗങ്ങളും ഇന്ന് സഭയിലെത്തുമെന്ന് ഉറപ്പ് വരുത്തിയതായും കോണ്‍ഗ്രസ് അറിയിച്ചു. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ബില്‍ അതേപടി നടപ്പിലാക്കുന്നത് ശരിയല്ലെന്നും ബില്ലില്‍ പിഴവുകളുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

പഴയ ബില്‍ പിന്‍വലിക്കാതെയാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്നും പുതിയ ബില്ലും നിലവിലുള്ള ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്നും കോണ്‍ഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണ പ്രമേയം അവതരിപ്പിക്കും. കൂടാതെ ബില്ലിനെ കുറിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ സെലക്ട് കമ്മിറ്റിക്ക് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

മുസ്സീം മതത്തെ മാത്രം ലക്ഷ്യമിടുന്ന നിയമത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജ്യസഭയില്‍ ഭൂരിപക്ഷം പ്രതിപക്ഷത്തിനാണെന്ന ആത്മവിശ്വാസം പ്രതിപക്ഷത്തിനുണ്ട്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സ്വതന്ത്രരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായി എത്തിയ അംഗങ്ങളും ചേരുമ്പോള്‍ പ്രതിപക്ഷത്തെ അംഗബലം 117 ആയി മാറും. 13 പേർ അണ്ണാ ഡിഎംകെയില്‍ നിന്നും ചേർന്നാലത് 130 ആകും. ആകെ അംഗബലം 244 ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ