/indian-express-malayalam/media/media_files/uploads/2017/05/outyogi.jpg)
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ തർക്ക പ്രദേശം സന്ദർശിച്ചു. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഉത്തർപ്രദേശ് മഖ്യമന്ത്രി തർക്ക പ്രദേശം സന്ദർശിക്കുന്നത്. ബാബറി മസ്ജിദ് തകർക്കുന്നതിന് മുൻപ് 1991ൽ കല്യാൺ സിങ് പ്രദേശം സന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. 2019ലെ ലോ്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തങ്ങളുടെ പഴയ ആയുധമായ അയോധ്യ പ്രശ്നം വീണ്ടും പൊടിത്തട്ടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ആദിത്യനാഥിന്‍റെ അയോധ്യ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാകാന്‍ ലഖ്‌നൗവിലെത്തിയപ്പോൾ ബി.ജെ.പി നേതാക്കളെ ബൊക്കെയുമായാണ് ആദിത്യനാഥ് സ്വീകരിച്ചത്.
ഇന്ന് സരയു നദിക്കരയിലെത്തിയ യോഗി താൽക്കാലിക രാമക്ഷേത്രത്തിൽ പൂജ നടത്തി. രാം ജന്മഭൂമി-ബാബറി മസ്ജിദ് കെട്ടിടത്തിൽ അരമണിക്കൂർ അദ്ദേഹം ചെലവഴിച്ചു. അയോദ്ധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇവിടെയെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.