ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ജെഡിയു എംഎല്‍സി മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് ഗയാ ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചു. കൂട്ടുപ്രതികളായ മറ്റ് രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ റോക്കിയുടെ പിതാവ് ബിന്ദി യാദവിനെ അഞ്ച് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു.

റോക്കിയുടെ ബോഡി ഗാർഡ് രാജേഷ് കുമാർ, റോക്കിയുടെ മകൻ തേനി യാദവ് എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. തന്റെ ആഡംബര കാറിനെ മറികടന്നെന്ന് ആരോപിച്ച് ആദിത്യ സച്ച്ദേവ എന്ന വിദ്യാർത്ഥിയെ വെടിവച്ച്കൊന്നെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

തന്റെ ആഡംബര വാഹനത്തെ മറികടന്ന പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിയെ വാക്ക് തർക്കത്തിനൊടുവിൽ റോക്കി വെടിവച്ച് കൊന്നുവെന്നാണ് കേസ്. 2016 മേയിലായിരുന്നു സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ