scorecardresearch

കോംഗോയിൽ ആശുപത്രിയിൽ എഡിഎഫ് ക്രൂരത; 17 പേർ കൊല്ലപ്പെട്ടു

ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയിൽ ഇതുരി പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്

ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയിൽ ഇതുരി പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്

author-image
WebDesk
New Update
congo attack

കോംഗോയിൽ ആശുപത്രിയിൽ എഡിഎഫ് ആക്രമണം

കോമ: കോംഗോയിലെ ആശുപത്രിയിൽ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. വടക്കൻ കിവു പ്രവിശ്യയിൽ ലുബെറോയിലെ ബ്യാംബ്വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണൽ അലൈൻ കിവേവ പ്രതികരിച്ചു.

Advertisment

Also Read:ബീഫിനും തക്കാളിക്കും കോഫിക്കും അടക്കം വില കുറയും; ഭക്ഷ്യവസ്തുക്കളുടെ തീരുവ ഒഴിവാക്കാന്‍ ട്രംപ്

ആശുപത്രി ആക്രമണത്തിൽ 11 സ്ത്രീകൾ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മൻസ്യ പ്രദേശത്തെ സിവിൽ സൊസൈറ്റി നേതാവ് സാമുവൽ കാകുലേ കഘേനി പറഞ്ഞു. എന്നാൽ ഈ ഗ്രാമങ്ങളിലെ അപകടം എത്രത്തോളമാണെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.

Also Read:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം

ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയിൽ ഇതുരി പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. 

Advertisment

Also Read:വരും വർഷം ഇന്ത്യസന്ദശിക്കുമെന്ന് ട്രംപ്; മോദി മഹാനായ വ്യക്തിയെന്നും യുഎസ് പ്രസിഡന്റ്‌

പ്രസിഡന്റ് യൊവേരി മുസെവേനിയോടുള്ള അതൃപ്തിയെ തുടർന്ന് 1990കളുടെ അവസാനത്തിലാണ് ഉഗാണ്ടയിലെ ചെറിയ ചില ഗ്രൂപ്പുകൾ ചേർന്ന് എഡിഎഫ് രൂപീകരിച്ചത്. 2002ൽ ഉഗാണ്ടയിലെ സൈനിക ആക്രമണത്തെ തുടർന്ന് ഐഡിഎഫ് കോംഗോയിലേക്ക് നീങ്ങുകയായിരുന്നു.

Read More:ലോകത്തെ ക്രൈസ്തവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറെന്ന് ട്രംപ്; പരാമർശം നൈജീരിയയിലെ സംഘഷങ്ങളുടെ പശ്ചാത്തലത്തിൽ

Terrorism Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: