ന്യൂഡല്‍ഹി: നിര്‍ണായകമായ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള നീക്കമെന്ന നിലയില്‍ അദാനി ഗ്രൂപ്പിനെതിരായ അക്കൗണ്ടിംഗ് തട്ടിപ്പ്, ഓഹരി കൃത്രിമം എന്നീ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അല്ലെങ്കില്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലോ ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലോ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റ് സ്ഥംഭിപ്പിച്ചു. മാത്രമല്ല പാര്‍ലമെന്റ് സമ്മേളനത്തിന്റെ ബാക്കി ഭാഗങ്ങളും പാളം തെറ്റിയേക്കാം. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആം ആദ്മി പാര്‍ട്ടി (എഎപി), ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നിവയുള്‍പ്പെടെ മറ്റ് 13 പാര്‍ട്ടികളും പാര്‍ലമെന്റ് നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച യോഗത്തിലും മാധ്യമ സമ്മേളനത്തിലും പങ്കെടുത്തു.
അഞ്ച് വര്‍ഷം മുമ്പ് ഇതേ സമയത്താണ് റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതില്‍ ബിജെപി സര്‍ക്കാരും മോദിയും പ്രതിപക്ഷ ആക്രമണങ്ങള്‍ നേരിട്ടത്. അന്നത്തെ ആരോപണങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും ബിജെപിയെ ബാധിച്ചില്ലെങ്കിലും ഇത്തവണത്തെ വ്യത്യാസം, അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപത്തിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച സമ്പാദ്യം അപകടത്തിലാണെന്ന പ്രചരണത്തിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിയും എന്നതാണ്. അദാനി ഗ്രൂപ്പിന് എല്‍ഐസി, എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളെ നിക്ഷപം നടത്തിയത് മൂലം മധ്യവര്‍ഗത്തിന്റെ സമ്പാദ്യത്തില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നതാണ് പ്രതിപക്ഷ വാദം.
തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ മോദിക്കെതിരെയുള്ള നീക്കത്തിന് പാര്‍ലമെന്റ് വേദി ഉപയോഗിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും തെരുവില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകള്‍ക്കും മുന്നില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
അദാനി വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗത്തിലും പിന്നീട് ബിജെപി ഇതര കക്ഷികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ജനപങ്കാളിത്തം പ്രകടമായിരുന്നു. ടിഎംസിയും എഎപിയും യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ബിആര്‍എസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്തവരില്‍ സമാജ്വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ്, ടിഎംസിയുടെ ഡെറക് ഒ ബ്രയാന്‍, എന്‍സിപിയുടെ വന്ദന ചവാന്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി, സിപിഐ എമ്മിന്റെ എളമരം കരീം, എഎപി. സഞ്ജയ് സിംഗ്, സിപിഐ നേതാവ് ബിനോയ് വിശ്വം. എന്നിവരുമുണ്ടായിരുന്നു.
കോടിക്കണക്കിന് ആളുകള്‍ക്ക് എല്‍ഐസിയില്‍ നിക്ഷേപമുണ്ടെന്നും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനാല്‍ അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം പാഴാകുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ”നിങ്ങള്‍ക്ക് ഈ കമ്പനിയുടെ ഉടമയെ അറിയാം… അത്തരം കമ്പനികളില്‍ നിക്ഷേപിക്കാന്‍ എല്‍ഐസിയെ സര്‍ക്കാര്‍ എങ്ങനെയാണ് അനുവദിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. എന്തുകൊണ്ടാണ് അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്? ‘ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു, ”അദാനി വിഷയത്തില്‍ ജെപിസിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ സമഗ്രമായ അന്വേഷണം വേണം. അന്വേഷണത്തിന്റെ ദൈനംദിന റിപ്പോര്‍ട്ടും പുറത്തുവിടണം. അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് എല്‍ഐസിയിലോ പൊതുമേഖലാ ബാങ്കുകളിലോ വിശ്വാസമുണ്ടാവില്ല,” അദ്ദേഹം പറഞ്ഞു.
എഎപിയുടെ സഞ്ജയ് സിംഗ് അദാനിയെ ‘മോദിയുടെ അടുത്ത സുഹൃത്ത്’ എന്ന് വിളിച്ച് സര്‍ക്കാരിനെ കടന്നാക്രമിക്കുകയും അദ്ദേഹം ബിജെപിയുടെ ട്രഷററെ പോലെയാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയെ വ്യവസായിയുടെ പ്രധാന ഉപദേഷ്ടാവ് എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചപ്പോള്‍ അതിന്റെ മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര സര്‍ക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്തു.
‘ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഒന്നും സംഭവിക്കാത്തത് പോലെ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. നിങ്ങളുടെ ഉറ്റ സുഹൃത്തിനെ നിങ്ങള്‍ ചതിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നാണ് പ്രധാനമന്ത്രി മോദിയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. എന്നാല്‍ നിങ്ങള്‍ ഇന്ത്യയിലെ നിക്ഷേപകരെ – എല്‍ഐസിയുടെ 29 കോടി പോളിസി ഉടമകളെയും എസ്ബിഐയുടെ 45 കോടി അക്കൗണ്ട് ഉടമകളെയും വഞ്ചിച്ചാല്‍ ഞങ്ങള്‍ മിണ്ടാതിരിക്കില്ല, ”അദ്ദേഹം പറഞ്ഞു.
അദാനി വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. ”അത് പാര്‍ലമെന്റില്‍ പരാമര്‍ശിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മഹാ മെഗാ കുംഭകോണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാതെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞത് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കാരണം ലോക്സഭയിലും രാജ്യസഭയും തടസപ്പെട്ടു.