scorecardresearch
Latest News

അദാനി-ഹിന്‍ഡെന്‍ബര്‍ഗ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി

സെബി ആവശ്യപ്പെട്ട ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു

sebi-adani
sebi-adani

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി മൂന്ന് മാസത്തെ സമയം നീട്ടി നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 14 വരെ റെഗുലേറ്റര്‍ക്ക് സമയം അനുവദിച്ചു. ജൂലൈ 11 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം സമയം നീട്ടിനല്‍കണമെന്നായിരുന്നു സെബിയുടെ ആവശ്യം.

വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ കക്ഷികളെ പ്രാപ്തരാക്കുന്നതിന് സമര്‍പ്പിച്ച ജസ്റ്റിസ് എ എം സാപ്രെ കമ്മിറ്റി റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികളിലെ ആരോപണങ്ങളില്‍ 2016 മുതലുള്ള ഒരു അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ചും അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി കോടതിയെ അറിയിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് സുപ്രീം കോടതി സമയം നീട്ടി നല്‍കിയത്. ഹര്‍ജികളിലെ എതിര്‍ സത്യവാങ്മൂലത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ അവരുടെ മറുപടി സത്യവാങ്മൂലത്തിലെ ഹര്‍ജിക്കാരുടെ വാദത്തിന് ‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സെബി ആവശ്യപ്പെട്ട ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് ഇപ്പോള്‍ 6 മാസം അനുവദിക്കാന്‍ കഴിയില്ല. ജോലിയില്‍ അല്‍പം ജാഗ്രത വേണം. ഒരു ടീമിനെ ചേര്‍ക്കുക. ഓഗസ്റ്റ് പകുതിയോടെ കേസ് ലിസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാം. 6 മാസം മിനിമം സമയം നല്‍കാനാവില്ല. സെബിക്ക് അനിശ്ചിതമായി സമയം എടുക്കാന്‍ കഴിയില്ല, ഞങ്ങള്‍ മൂന്ന് മാസത്തെ സമയം നല്‍കും, ‘ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വ്യവസായ പ്രമുഖനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികള്‍ വന്‍തോതിലുള്ള സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തിയെന്ന് യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിടിഞ്ഞ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Adani hindenburg sc sebi three months extension