/indian-express-malayalam/media/media_files/uploads/2023/02/adani-group.jpg)
ന്യൂഡല്‍ഹി: 2024 സെപ്റ്റംബറില്‍ മെച്യൂരിറ്റിക്ക് മുന്നോടിയായി തങ്ങളുടെ സ്ഥാപനങ്ങളുടെ പണയം വെച്ച ഓഹരികള്‍ തിരിച്ചെടുക്കാന്‍ പ്രമോട്ടര്‍മാര്‍ 9,200 കോടി രൂപ നേരത്തെ അടയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് തിരിച്ചെടുക്കുന്നത്.
അദാനി ഗ്രൂപ്പിനെതിരെ ഒരു ഷോര്‍ട്ട് സെല്ലര്‍ നടത്തിയ വഞ്ചനയുടെയും സ്റ്റോക്ക് കൃത്രിമത്വത്തിന്റെയും ആരോപണങ്ങള്‍ അദാനി സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ കുത്തനെ ഇടിവിന് കാരണമായി. സമീപകാല വിപണിയിലെ ചാഞ്ചാട്ടത്തിന്റെ വെളിച്ചത്തില്‍ അദാനി ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളുടെ പിന്തുണയുള്ള മൊത്തത്തിലുള്ള പ്രൊമോട്ടര്‍ ലിവറേജ് കുറയ്ക്കാനുള്ള പ്രൊമോട്ടര്‍മാരുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയിലും പ്രമോട്ടര്‍മാര്‍ സെപ്റ്റംബര്‍ 2024 മെച്യൂരിറ്റിക്ക് മുമ്പായി 9,200 കോടി രൂപ മുന്‍കൂര്‍ നല്‍കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നു.
പ്രീ-പേയ്മെന്റില്‍ പ്രൊമോട്ടറുടെ ഹോള്‍ഡിംഗിന്റെ 12 ശതമാനം പ്രതിനിധീകരിക്കുന്ന അദാനി പോര്‍ട്ടിന്റെ 168.27 ദശലക്ഷം ഓഹരികള്‍ റിലീസ് ചെയ്യും. അദാനി ഗ്രീന്‍ എനര്‍ജി പ്രൊമോട്ടറുടെ ഹോള്‍ഡിംഗിന്റെ 3 ശതമാനം പ്രതിനിധീകരിക്കുന്ന 27.56 ദശലക്ഷം ഓഹരികള്‍ പുറത്തിറക്കും. കൂടാതെ, പ്രൊമോട്ടറുടെ ഹോള്‍ഡിംഗിന്റെ 1.4 ശതമാനം പ്രതിനിധീകരിക്കുന്ന അദാനി ട്രാന്‍സ്മിഷന്റെ 11.77 ദശലക്ഷം ഓഹരികള്‍ സ്വതന്ത്രമാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.