scorecardresearch

അദാനി തകര്‍ച്ച: സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയില്‍ പ്രഹരമുണ്ടാക്കിയിട്ടില്ലെന്ന് ധനമന്ത്രി

അദാനി വിഷയത്തിലെ വിപണിയിലെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം

അദാനി വിഷയത്തിലെ വിപണിയിലെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം

author-image
WebDesk
New Update
അദാനി തകര്‍ച്ച: സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയില്‍  പ്രഹരമുണ്ടാക്കിയിട്ടില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: അദാനി വിഷയം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. അദാനി വില്‍പന നേരിട്ട വിപണിയെ ശാന്തമാക്കുന്നത് ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 'അദാനിയുടെ ഓഹരികളില്‍ കൃത്രിമത്വവും വഞ്ചനയും' എന്ന ആരോപണം ഉന്നയിച്ചതിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ സ്റ്റോക്കുകളിലെ തകര്‍ച്ചയില്‍ 'സ്വതന്ത്ര' റെഗുലേറ്റര്‍മാര്‍ അവരുടെ ജോലി ചെയ്യും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 8 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിന് ശേഷമുള്ള ആശയവിനിമയങ്ങളുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

. '' സ്ഥൂല-സാമ്പത്തിക അടിസ്ഥാനങ്ങളെയോ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയെയോ… ഇവയൊന്നും ബാധിച്ചിട്ടില്ല. എഫ്പിഒകള്‍ വരുന്നു, എഫ്ഐഐകള്‍ വരുന്നു, പുറത്തിറങ്ങുന്നു… ഈ ഏറ്റക്കുറച്ചിലുകള്‍ എല്ലാ വിപണിയിലും ഉണ്ട്,'' അദാനി വിഷയത്തിലെ വിപണിയിലെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നിര്‍മ്മല സീതാരാമന്‍ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് 8 ബില്യണ്‍ ഡോളര്‍ ലഭിച്ചു എന്ന വസ്തുത… ഇന്ത്യയുടെ അന്തര്‍ലീനമായ ശക്തികളെക്കുറിച്ചുള്ള ധാരണകള്‍ മാറ്റമില്ലാത്തതാണ്,'' നിക്ഷേപകരുടെ ആത്മവിശ്വാസം വിപണിയില്‍ നിലനില്‍ക്കുമെന്നും ധമന്ത്രി പറഞ്ഞിരുന്നു. റെഗുലേറ്റര്‍മാര്‍ അവരുടെ ജോലി ചെയ്യും. ആര്‍ബിഐ ഇതിനോടകം വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിനുമുമ്പ്, ബാങ്കുകളും എല്‍ഐസിയും അദാനി ഗ്രൂപ്പുമായുള്ള തങ്ങളുടെ എക്‌സ്‌പോഷര്‍ ലെവല്‍ എന്താണെന്ന് പറഞ്ഞു. റെഗുലേറ്റര്‍മാര്‍ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രരാണ്. ഉചിതമായത് ചെയ്യാന്‍ അവര്‍ക്ക് സ്വയം വിട്ടുകൊടുത്തിരിക്കുന്നു… യഥാര്‍ത്ഥത്തില്‍, വിപണിയെ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിന്, സെബിക്കാണ് അധികാരം ധനമന്ത്രി പറഞ്ഞു.

Adani Group Nirmala Sitharaman India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: