ചെന്നൈ: പ്രമുഖ തമിഴ് നടി റിയാമികയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വലസരവക്കത്തിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 26 വയസായിരുന്നു. ചെന്നൈയില്‍ അര്‍ദ്ധസഹോദരനായ പ്രകാശിന്റെ കൂടെ കഴിയുകയായിരുന്നു റിയാമിക. സംഭവത്തില്‍ ചെന്നൈ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുണ്ഡ്രത്തിലെ കുമരനുക്കു കൊണ്ടാട്ടം, അഘോരിയിൻ ആട്ടം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയ ആളാണ് റിയാമിക. കഴിഞ്ഞ നാല് മാസങ്ങളായി പ്രകാശും റിയാമികയും വാടകയ്ക്കാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് സഹോദരിയെ അവസാനമായി കണ്ടതെന്ന് പ്രകാശ് പറഞ്ഞു. ബുധനാഴ്ച റിയാമികയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നപ്പോഴാണ് റിയാമികയുടെ കാമുകനായ ദിനേഷിനേയും കൂട്ടി താന്‍ വീട്ടില്‍ എത്തിയതെന്ന് പ്രകാശ് പൊലീസിനോട് പറഞ്ഞു.

വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നെന്നും മറ്റൊരു താക്കോല്‍ ഉപയോഗിച്ചാണ് അകത്ത് കടന്നതെന്നും പ്രകാശ് പറഞ്ഞു. ഇവര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സിനിമകള്‍ കൂടാതെ ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും റിയാമിക അഭിനയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ