/indian-express-malayalam/media/media_files/uploads/2023/10/6-5.jpg)
ഫൊട്ടോ: Instagram/ divya_prabha__
കൊച്ചി: വിമാനത്തിൽ വച്ച് നടി ദിവ്യ പ്രഭയോട് മോശമായി പെരുമാറിയ കേസിൽ പ്രതി സി ആർ ആൻ്റോയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് എറണാകുളം സെഷൻസ് കോടതി. പ്രതിക്കെതിരെ ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ ആവശ്യം തള്ളുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ആന്റോ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെയാണ് പ്രതി എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും, വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും ആന്റോ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ സമയത്ത് യുവനടിക്ക് പരാതി ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് വിമാനം മുംബൈ വിമാനത്താവളത്തിൽ കിടക്കുമ്പോൾ ആരോപിക്കപ്പെടുന്ന സംഭവത്തിൽ കേരള പൊലിസ് അല്ല, മുംബൈ പൊലിസിനെയാണ് സമീപിക്കേണ്ടതെന്നും ഇയാൾ വാദമുയർത്തിയിരുന്നു.
അതേസമയം, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തന്നോട് മോശയായി പെരുമാറിയെന്നാണ് നടി ദിവ്യപ്രഭയുടെ പരാതി. നടിയാണെന്ന് മനസിലാക്കിയ ശേഷവും തന്നെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചെന്നും, മദ്യലഹരിയിൽ ദേഹത്തേക്ക് ചാഞ്ഞിരുന്ന് അസൌകര്യമുണ്ടാക്കിയെന്നും നടി ഇന്നലെ ഇൻസ്റ്റഗ്രാം ലൈവിലെത്തി വെളിപ്പെടുത്തിയിരുന്നു. പലതവണ ഇയാൾ ഇത് ആവർത്തിച്ചതോടെയാണ് പരാതിപ്പെട്ടതെന്നും, എന്നാൽ എയർ ഇന്ത്യ സ്റ്റാഫ് തന്നെയാണ് സീറ്റ് മാറ്റിയിരുത്തിയതെന്നും നടി ചൂണ്ടിക്കാട്ടുന്നു.
നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലിസാണ് കേസെടുത്തത്. സംഭവത്തിൽ എയർ ഇന്ത്യ അധികൃതരോട് പൊലീസ് ഇന്ന് വിശദീകരണം തേടിയിട്ടുണ്ട്. നടി പരാതിപ്പെട്ടിട്ടും ശല്ല്യക്കാരനായ ആൾക്കെതിരെ എയർ ഇന്ത്യ നടപടിയെടുക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us