ചെന്നൈ: ജയലളിതയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന ആർകെ നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് പ്രമുഖരുടെ പത്രികകൾ തള്ളി. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രികയാണ് നിരവധി അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് തള്ളിയത്.

പിന്നാലെ തന്നെ നടൻ വിശാലിന്റെയും പത്രിക തള്ളി. എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അപ്രതീക്ഷിതമായാണ് നടൻ വിശാൽ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നടന്മാരായ കമലഹാസനും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഇത്.

ഇതോടെ എടപ്പാടി പളനിസ്വാമി-ഒ.പനീർശെൽവം പക്ഷം നയിക്കുന്ന ഔദ്യോഗിക അണ്ണാ ഡിഎംകെയും ടിടിവി ദിനകരൻ പക്ഷവും എംകെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ യും തമ്മിലുള്ള ശക്തിയുദ്ധമായി ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് മാറും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ