scorecardresearch

പത്രിക തള്ളിയതിൽ പ്രതിഷേധം; നടൻ വിശാലിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു

രോഷം പൂണ്ടും പൊട്ടിക്കരഞ്ഞുമാണ് വിശാൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്

രോഷം പൂണ്ടും പൊട്ടിക്കരഞ്ഞുമാണ് വിശാൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Actor Vishal sits on 'dharna, Actor Vishal, Nomination, RK Nagar ByPoll, By Election RK Nagar

ചെ​ന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​വക്കുന്നതിൽ അയോഗ്യനാക്കപ്പെട്ട നടൻ വിശാൽ പൊട്ടിക്കരഞ്ഞു. നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ഇദ്ദേഹം കരഞ്ഞത്. പിന്നീട് വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisment

വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ പത്രിക തള്ളിയത്. എന്നാൽ പിന്തുണച്ചവരെ ഗുണ്ടകൾ ഇതിന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയുണ്ടെന്നും മനപ്പൂർവ്വം തന്നെ മത്സരിപ്പിക്കാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും വിശാൽ ആരോപിച്ചു.

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കരഞ്ഞും രോഷം കൊണ്ടുമാണ് താരം പ്രതികരിച്ചത്. ആർകെ നഗറിൽ മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ജയലളിതയുടെ മരുമകൾ ദീപ ജയകുമാർ സമർപ്പിച്ച പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.

Advertisment

ഇരുവരുടെയും പ​ത്രി​ക​ക​ൾ ത​ള്ളി​യ​തോ​ടെ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി ഇ.​മ​ധു​സൂ​ധ​ന​നും ഡി​എം​കെ സ്ഥാ​നാ​ർ​ഥി മ​രു​ധു ഗ​ണേ​ഷും തമ്മിലുള്ള പോരാട്ടത്തിനാണ് ആർകെ നഗറിൽ കളമൊരുങ്ങുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുള്ള ടിടിവി ദിനകരൻ അണ്ണാ ഡിഎംകെയ്ക്ക് വില്ലനായേക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ആർകെ നഗറിൽ 145 പ​ത്രി​ക​ക​ളാ​ണ് ആ​കെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ഡി​സം​ബ​ർ 21 നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. 24 ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Vishal Police Tamil Nadu Rk Nagar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: