Latest News

സൂര്യയുടെ പ്രസ്‌താവന അനാവശ്യം, കോടതിയലക്ഷ്യമില്ല: മദ്രാസ് ഹെെക്കോടതി

നീറ്റ് പരീക്ഷ നടത്തിപ്പിനു അനുമതി നൽകിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു സൂര്യയുടെ പരാമർശം

Suriya, surya on neet remark, Surya neet, madras high court

ചെന്നെെ: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടൻ സൂര്യ നടത്തിയ പ്രസ്‌താവന അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് മദ്രാസ് ഹെെക്കോടതി. എന്നാൽ, സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷ നടത്തിപ്പിനു അനുമതി നൽകിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു സൂര്യയുടെ പരാമർശം. ഇതിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

Read Also: ‘നെഞ്ചത്ത് കൂടി കയറ്റൂ’ എന്ന് വെല്ലുവിളി; പൊലീസ് വണ്ടിക്ക് മുൻപിൽ കുലുങ്ങാതെ ഷാഫിയും ശബരിനാഥനും

എന്നാൽ, കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച് നടൻ സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിയ്ക്ക് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം കത്തെഴുതിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വലായി മാറിയ കോടതികളാണ് വിദ്യാർഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പ്രസ്‌താവനയ്‌ക്ക് എതിരെയാണ് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.

നീറ്റ് പരീക്ഷ എഴുതാനിരുന്ന തമിഴ്‌നാട്ടിലെ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തതിനെ തുടർന്ന് സെപ്റ്റംബർ 13നാണ് കോവിഡ് വ്യാപന ഭീതിക്കിടയിലും പരീക്ഷ നടത്തുന്നതിനെതിരെ സൂര്യയുടെ പ്രസ്‌താവന. അതേസമയം, സൂര്യയെ പിന്തുണച്ച് ഹെെക്കോടതിയിലെ തന്നെ വിരമിച്ച ആറ് ജഡ്‌ജിമാർ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Actor suriyas neet remarks unnecessary but not contempt madras high court

Next Story
ഗാന്ധി കുടുംബത്തിനെതിരെ പരാമർശം; കേന്ദ്രമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം, സഭ കലുഷിതം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express