ഗോഡ്‌സെ ആയുധം മാത്രം, പിന്നിലെ ആശയത്തെയാണ് എതിര്‍ക്കേണ്ടത്; പെരിയാറിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സൂര്യ

”ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍”

Suriya, സൂര്യ,Surya, Suriya on Periyar, സൂര്യ പെരിയാർ,Suriya Godse, സൂര്യ ഗോഡ്സെ,Suriya Gandhi,സൂര്യ ഗാന്ധി, ie malayalam,

ചെന്നൈ: പെരിയാറിന്റെ വാക്കുകളെ ഉദ്ധരിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ അല്ല, അതിന് പിന്നിലുള്ള ആശയത്തെയാണ് എതിര്‍ക്കേണ്ടത് എന്നായിരുന്നു സൂര്യയുടെ പ്രസ്താവന. തന്റെ പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷനിടെയായിരുന്നു സൂര്യയുടെ വാക്കുകള്‍.

‘ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതി-മത സംഘര്‍ഷങ്ങളുണ്ടായി. ഗോഡ്സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘ഗോഡ്സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം’,ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സൂര്യയുടെ മറുപടി.

Read More: മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘കാപ്പാന്‍’ സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും

”പെരിയാര്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ നിന്നപ്പോള്‍ പെരിയാര്‍ അവരോട് പറഞ്ഞു; ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്” സൂര്യ പറഞ്ഞു.

പെരിയാര്‍.ഇ.വി.രാമസ്വാമിയുടെ ജന്മദിനമാണ് ഇന്ന്. അതുകൊണ്ട് തന്നെ സൂര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രം സെപ്റ്റംബര്‍ 20 ന് തിയ്യറ്ററുകളിലെത്തും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Actor suriya on godse gandhi and periyar298516

Next Story
നരേന്ദ്ര മോദിക്ക് ആയുരാരോഗ്യം നേര്‍ന്ന് മോഹന്‍ലാല്‍Narendra Modi and Mohanlal Narendra Modi 69th Birthday
The moderation of comments is automated and not cleared manually by malayalam.indianexpress.com