കൊൽക്കത്ത: ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

1959ൽ സത്യജിത്​ റേ സംവിധാനം ചെയ്​ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. സത്യജിത്​ റേയുടെ 14 ചിത്രങ്ങളിൽ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്​തു. മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും സൗമിത്ര വേഷമിട്ടു.

രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഫ്രഞ്ച്​ സർക്കാരിന്റെ പുരസ്​കാരം, ദേശീയ ചലചിത്ര പുരസ്​കാരം തുടങ്ങിയവ സൗമിത്ര ചാറ്റർജിയെ തേടിയെത്തി.

കൊൽക്കത്തിയിൽനിന്ന്​ 100 കിലോമീറ്റർ അകലെ കൃഷ്​ണനഗറിലായിരുന്നു ഇദ്ദേഹ​ത്തി​െൻറ ജനനം. അനശ്വര സംവിധായകൻ സത്യജിത്​ റേ സംവിധാനം ചെയ്​ത ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അഞ്ചു പതിറ്റാണ്ടോളം ബംഗാൾ സിനിമയിൽ നിറഞ്ഞുനിന്നു. അഭിഭാഷകനും സർക്കാർ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. അദ്ദേഹവും സൗമിത്രയുടെ മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.

ഹൗറ സില്ല സ്കൂളിലും കൊൽക്കത്ത സിറ്റി കോളജിലും കൊൽക്കത്ത സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയിൽനിന്ന് അഭിനയപാഠങ്ങൾ പഠിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി.

അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ ഫെഫ്‌ക അനുശോചിച്ചു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നെന്ന് ഫെഫ്‌ക അനുശോചന കുറിപ്പിൽ പറഞ്ഞു.

ഫെഫ്‌കയുടെ കുറിപ്പ്

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook