നിങ്ങളെ പുറത്താക്കുമ്പോൾ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആവും; ബിജെപിയോട് സിദ്ദാർഥ്

അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സിദ്ദാര്‍ഥിന്റെ പ്രതികരണം

Siddharth, actor siddharth, narendra modi, bjp, bengal, covid vaccine, iemalayalam

ചെന്നൈ: പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവനയെ വിമർശിച്ച് നടൻ സിദ്ദാർഥ്. അധികാരത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്സിനേറ്റ് ആകുമെന്ന് സിദ്ദാർഥ് പറഞ്ഞു.

അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സിദ്ദാര്‍ഥിന്റെ പ്രതികരണം.

“ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞപക്ഷം ഈ ട്വീറ്റിനെ കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്താനെങ്കിലും,” എന്നായിരുന്നു സിദ്ദാർഥ് കുറിച്ചത്.

മേയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.

കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള അധികാരവും കേന്ദ്രം നല്‍കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ലഭ്യമാകും. കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Actor siddharth slamp bjp on covid vaccine issue

Next Story
അയോധ്യ തർക്കം: ഷാരൂഖ് ഖാൻ മധ്യസ്ഥത വഹിക്കണമെന്ന് എസ്.എ.ബോബ്‌ഡെ ആഗ്രഹിച്ചുShah Rukh Khan, Shah Rukh Khan Ayodhya mediation panel. Shah Rukh Khan Ayodhya, CJI Bobde Shah Rukh Khan, CJI Bobde wanted Shah Rukh Khan in Ayodhya panel, Ayodhya news, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com