വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രീ, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?, പ്രകാശ് രാജ് ചോദിക്കുന്നു.

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപിയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു നടന്‍ പ്രകാശ്‌ രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. കൂടെ താങ്കള്‍ സന്തോഷവാനാണോ പ്രധാനമന്ത്രീ എന്നൊരു ചോദ്യവും. വെറുതെ ചോദിച്ചതാണ് എന്നൊരു ഹാഷ് ടാഗുമുണ്ട്.

prakash raj

രണ്ടിടങ്ങളിലെയും വിജയത്തിന് വലിയ മോടിയില്ലാത്തതിനെപ്പരാമര്‍ശിച്ചു വേറെ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട് ഈ നടന്‍.

താങ്കളുടെ ‘വികാസ്’ കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകള്‍ എവിടെ? ആലോചിക്കാന്‍ കുറച്ചു സമയം തരാം…
വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ?
ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാള്‍ വലിയ വിഷയങ്ങള്‍ നമ്മുടെ നാട്ടിന് ഉണ്ടെന്നു തിരിച്ചറിയില്ലേ നിങ്ങള്‍?
നമ്മുടെ ഉള്‍നാടുകളിലാണ് പ്രശ്നങ്ങള്‍ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയര്‍ന്നത്… കേള്‍ക്കാമോ നിങ്ങള്‍ക്ക്?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ